ചെന്നൈ: നിയമസഭയില്‍ ദേശീയ ഗാനത്തിനു പകരം ‘തമിഴ് തായ് വാഴ്ത്ത്’ ആലപിച്ചതിന് നയപ്രഖ്യാപന പ്രസംഗം ബഹിഷ്കരിച്ച് ഇറങ്ങിപ്പോയി തമിഴ്നാട് ഗവർണർ ആർ എൻ രവി. തമിഴ്നാട് നിയമസഭ ഭരണഘടനയെയും ദേശീയഗാനത്തെയും അപമാനിച്ചുവെന്ന് കാണിച്ച് രാജ്ഭവനും പ്രതികരിച്ചു. ഗവർണർ ആർ എൻ രവി സഭയിലേക്കെത്തിയപ്പോള്‍ സ്പീക്കർ എം അപ്പാവു പൊന്നാടയണിയിച്ച് സ്വീകരിച്ചിരുന്നു.
സമ്മേളനം ആരംഭിച്ചപ്പോള്‍ ആദ്യം തമിഴ് തായ് വാഴ്ത്ത് ആലപിച്ചതു കേട്ട സ്പീക്കർ അടുത്തതായി ദേശീയ ഗാനം ആലപിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും അതുണ്ടായില്ല. ഇതില്‍ പ്രതിഷേധിച്ചാണ് ഇറങ്ങിപ്പോക്ക്. ‘ഇന്ന് തമിഴ്‌നാട് നിയമസഭയില്‍ വച്ച് ഭാരതത്തിൻ്റെ ഭരണഘടനയും ദേശീയഗാനവും വീണ്ടും അപമാനിക്കപ്പെട്ടു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ദേശീയഗാനത്തെ ബഹുമാനിക്കുകയെന്നത് നമ്മുടെ ഭരണഘടന അനുശാസിക്കുന്ന മൗലിക കടമകളിലൊന്നാണ്. എല്ലാ സംസ്ഥാന നിയമസഭകളിലും സമ്മേളനത്തിന്റെ തുടക്കത്തിലും ഒടുക്കത്തിലും ദേശീയഗാനം ആലപിക്കേണ്ടതുണ്ട്’- രാജ്ഭവൻ പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.