ചെന്നൈ: തമിഴ്നാട്ടില്‍ വീടിന്റെ മേല്‍ക്കൂര ഇടിഞ്ഞുവീണ് ഒരു കുടുംബത്തിലെ 4 പേര് മരിച്ചു. തമിഴ്നാട് തിരുച്ചിറപ്പള്ളിയിലാണ് ദാരുണസംഭവം. 2 സ്ത്രീകളും 2 പെണ്‍കുട്ടികളും അടക്കം 4 പേരാണ് ദുരന്തത്തിനിരകളായത്.
Advertisements
ശാന്തി( 75), മരുമകള്‍ വിജയലക്ഷ്മി( 45), കൊച്ചുമക്കളായ പ്രദീപ (12) ഹരിണി( 10) എന്നിവരാണ് മരിച്ചത്. രാത്രിയില്‍ ഉറക്കത്തിനിടയില്‍ ആണ് സംഭവം. ഇന്ന് രാവിലെ അടുത്ത വീടിന്റെ ടെറസില്‍ കയറിയ ആളാണ് മേല്‍ക്കൂര തകര്‍ന്ന് കിടക്കുന്നത് കണ്ടത്. ശാന്തിയുടെ മകൻ മാരിമുത്തു ഒരു സംസ്കാര ചടങ്ങിനായി ചെന്നൈയിലേക്ക് പോയിരുന്നു. 51 വര്‍ഷം പഴക്കമുള്ള വീടിന്റെ മേല്‍ക്കൂരയാണ് തകര്‍ന്നു വീണത്.