‘മൃതദേഹങ്ങള്‍ കുഴിച്ചിട്ടു’; നീലഗിരിയില്‍ മാനസിക വെല്ലുവിളി നേരിടുന്നവരെ പാര്‍പ്പിച്ചിരുന്നു കേന്ദ്രം സീല്‍ ചെയ്തു

നീലഗിരി : തമിഴ്നാട്ടിലെ നീലഗിരിയില്‍ മാനസിക വെല്ലുവിളി നേരിടുന്നവരെ പാർപ്പിച്ചിരുന്നു കേന്ദ്രം സീല്‍ ചെയ്ത് സർക്കാർ. മനുഷ്യാവകാശ ലംഘനം നടന്നതായുള്ള റിപ്പോർട്ടുകള്‍ക്ക് പിന്നാലെയാണ് നടപടി. മാനസികാരോഗ്യ കേന്ദ്ര പരിസരത്ത് അനധികൃതമായി മൃതദേഹങ്ങള്‍ മറവ് ചെയ്തതായി കണ്ടെത്തിയെന്നാണ് ദേശീയമാധ്യമങ്ങളിലെ റിപ്പോർട്ടുകള്‍. ലവ് ഷോർ എന്ന സ്ഥാപനമാണ് പൊലീസ് സീല്‍ ചെയ്തത്. ഇവിടെയുണ്ടായിരുന്ന 13 പേരെ കോയമ്ബത്തൂരുള്ള ഒരു സ്ഥാപനത്തിലേക്ക് മാറ്റിയതായാണ് ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നത്.

Advertisements

സ്ഥാപനം നടത്തിയിരുന്ന മലയാളിയെ പൊലീസ് ചോദ്യം ചെയ്യുകയാണ്. പ്രദേശത്തെ ഒരു വൈദ്യൻ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടി. 20ഓളം മൃതദേഹങ്ങള്‍ സ്ഥാപനത്തിന്റെ പരിസരത്ത് കുഴിച്ചിട്ടതായാണ് പൊലീസിന് രഹസ്യ വിവരം ലഭിച്ചിട്ടുള്ളത്. നെല്ലിയാലം വിഎഒ ഷണ്‍മുഖത്തിന്റെ പരാതിയിലാണ് അന്വേഷണം നടക്കുന്നത്. മൃതദേഹങ്ങള്‍ മറവ് ചെയ്തെന്ന് പറയുന്ന മേഖലയില്‍ കുഴിച്ച്‌ പരിശോധന ആരംഭിച്ചിട്ടില്ലെന്നാണ് പൊലീസ് വിശദമാക്കുന്നത്. എന്നാല്‍ സ്ഥാപനത്തില്‍ നടത്തിയ പരിശോധനയില്‍ ലൈസൻസ് ഇല്ലാതെയാണ് സ്ഥാപനം പ്രവർത്തിക്കുന്നതെന്ന് വ്യക്തമായിട്ടുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

18 വർഷങ്ങള്‍ക്ക് മുൻപാണ് സ്ഥാപനത്തിന്റെ ലൈസൻസ് അവസാനമായി പുതുക്കിയത്. കേരളത്തില്‍ നിന്നുള്ളവരാണ് ഇവിടെ പാർപ്പിച്ചിരുന്നവരില്‍ ഏറിയ പങ്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. നാല് പേർ ചേർന്നുള്ള ട്രസ്റ്റിന് കീഴിലാണ് സ്ഥാപനം രജിസ്റ്റർ ചെയ്തിട്ടുള്ളത്. ശോചനീയമായ സാഹചര്യത്തിലാണ് സ്ഥാപനത്തിലുള്ളവരെ പാർപ്പിച്ചിരുന്നതെന്ന് വ്യക്തമായിട്ടുണ്ട്. ഇവിടെ പാർപ്പിച്ചിരുന്നവരുടെ ശരിയായ പേരുകളാണോ രേഖകളിലുള്ളതായി സംശയിക്കുന്നതെന്നുമാണ് പൊലീസ് ഇതിനോടകം വിശദമാക്കിയിട്ടുള്ളത്.

Hot Topics

Related Articles