തമിഴ്‌നാട്ടില്‍ മലയാളി നഴ്‌സിംഗ് വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; സംഭവത്തിന്‌ പിന്നിൽ നാലംഗ സംഘമെന്ന് പൊലീസ്

തേനി: തമിഴ്‌നാട്ടില്‍ മലയാളി നഴ്‌സിംഗ് വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതായി പരാതി. ഇന്നലെ രാവിലെ തമിഴ്‌നാട് തേനിയിലാണ് സംഭവം നടന്നത്. പീഡനത്തിനുശേഷം വിദ്യാർത്ഥിനിയെ ഡിണ്ടിഗല്‍ റെയില്‍വേ സ്റ്റേഷന് സമീപം ഉപേക്ഷിക്കുകയായിരുന്നു. വിദ്യാർത്ഥിനി നിലവില്‍ ഡിണ്ടിഗല്‍ സർക്കാർ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.

Advertisements

യുവതിയുടെ കുടുംബം ഏറെ നാളായി ഉത്തമപാളയത്താണ് താമസം. തേനിയിലെ സ്വകാര്യ നഴ്‌സിംഗ് സ്ഥാപനത്തിലെ രണ്ടാംവർഷ വിദ്യാർത്ഥിനിയാണ് ക്രൂരപീഡനത്തിനിരയായത്. തേനിയില്‍ നിന്ന് ബസില്‍ ഉത്തമപാളയത്തേയ്ക്ക് വരുന്നതിനിടെ ഒരു സ്ത്രീ തന്നെ പിന്തുടരുന്നതായി യുവതി പിതാവിനെ അറിയിച്ചിരുന്നു. പിതാവുമായി ഫോണില്‍ സംസാരിക്കുന്നതിനിടെ യുവതിയുടെ ഫോണ്‍ സ്വിച്ച്‌ ഓഫായി. പിന്നാലെ പിതാവ് പൊലീസിനെ വിവരമറിയിച്ചു. തുടർന്നാണ് പീഡനവിവരം പുറത്തറിയുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ബസില്‍ നിന്ന് പുറത്തിറങ്ങിയ യുവതിയെ വഴിയില്‍ കാത്തുനിന്ന സംഘം വലിച്ചിഴച്ച്‌ കാറില്‍ കയറ്റുകയും കാറില്‍വച്ച്‌ പീഡിപ്പിച്ചതിനുശേഷം റെയില്‍വേ സ്റ്റേഷനില്‍ ഉപേക്ഷിക്കുകയുമായിരുന്നു. ഒരു സംഘം തന്നെ കാറില്‍ തട്ടിക്കൊണ്ടുപോയി ക്രൂരപീഡനത്തിനിരയാക്കിയെന്നാണ് യുവതി പൊലീസീന് മൊഴി നല്‍കിയത്. കേരള രജിസ്‌ട്രേഷനിലെ വാഹനമാണ് ഇതെന്ന് വിവരമുണ്ട്. നാലംഗ സംഘമാണ് സംഭവത്തിന് പിന്നിലെന്നാണ് പൊലീസ് നല്‍കുന്ന വിവരം. യുവതി തന്നെയാണ് പീഡനവിവരം റെയില്‍വേ പൊലീസിനെ അറിയിച്ചത്. തുടർന്ന് അവർ തേനി പൊലീസിനെ വിവരമറിയിക്കുകയും യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ അടക്കം ശേഖരിച്ച്‌ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി.

Hot Topics

Related Articles