തമിഴ്നാട് വിരുദുനഗറില്‍ പടക്ക നിർമ്മാണശാലയിലുണ്ടായ പൊട്ടിത്തറി; ആറ് പേർ മരിച്ചു

ചെന്നൈ: തമിഴ്നാട് വിരുദുനഗറില്‍ പടക്ക നിർമ്മാണശാലയിലുണ്ടായ പൊട്ടിത്തറിയില്‍ ആറ് പേർ മരിച്ചു. 35 മുറികളിലായി 80 തൊഴിലാളികളാണ് ഉണ്ടായിരുന്നത്. വിരുദുനഗറില്‍ ബൊമ്മൈപുരം ഗ്രാമത്തിലാണ് അപകടമുണ്ടായത്. സായിനാഥ് പടക്ക നിർമ്മാണശാല എന്ന പേരില്‍ ബാലാജി എന്ന വ്യക്തി നടത്തുന്ന പടക്കനിർമാണശാലയിലാണ് പൊട്ടിത്തെറി ഉണ്ടായിരിക്കുന്നത്.

Advertisements

പല നിലകളിലായി 35 മുറികളാണ് ഇവിടെയുണ്ടായിരുന്നത്. ജോലി ചെയ്യുന്നതിനിടയിലാണ് രാവിലെ പൊട്ടിത്തറി ഉണ്ടായത്. നാല് മുറികള്‍ പൂർണമായും നശിച്ച നിലയിലാണ്. ആറ് മൃതദേഹങ്ങള്‍ ഇതുവരെ കണ്ടെടുത്തിട്ടുണ്ട്. എത്ര പേർക്ക് പരിക്കേറ്റിട്ടുണ്ടെന്ന കാര്യത്തില്‍ സ്ഥിരീകരണമെത്തിയിട്ടില്ല. ശിവകാശിയിലെയും മാത്തൂരിലെയും അഗ്നിശമന സേനാംഗങ്ങളാണ് ഇവിടെ രക്ഷാപ്രവർത്തനത്തില്‍ ഏർപ്പെട്ടിരിക്കുന്നത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.