നായികമാരായി എന്തുകൊണ്ട് തമിഴ് സ്ത്രീകളെ തെരഞ്ഞെടുത്തില്ല? ഇതാണോ ദ്രാവിഡ സ്ത്രീകളുടെ സൗന്ദര്യം?മണി രത്നം ചിത്രം പൊന്നിയൻ സെൽവനെതിരെ വിമർശനം

മണി രത്നത്തിന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രം പൊന്നിയൻ സെൽവനെതിരെ വിമർശനം. പ്രശസ്ത സാഹിത്യകാരൻ കൽക്കിയുടെ പൊന്നിയൻ സെൽവൻ എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.ചിത്രത്തിൽ വിക്രം, ജയം രവി, പാർത്ഥിപൻ തുടങ്ങിയ താരങ്ങളാണ് നായക കഥാപാത്രങ്ങളായി വന്നിരിക്കുന്നത്. നായികമാരായി എന്തുകൊണ്ട് തമിഴ് സ്ത്രീകളെ തെരഞ്ഞെടുത്തില്ല എന്നാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത്. ടീസറിൽ കാണിച്ചിരിക്കുന്നത് പോലെ ഐശ്വര്യ റായിയെ പോലെയും തൃഷയെ പോലെയുമാണോ ഒമ്ബതാം നൂറ്റാണ്ടിലെ സ്ത്രീകൾ ഉണ്ടായിരുന്നതെന്നാണ് വിമർശനമുയരുന്നത്.ഒരു തമിഴ് സ്ത്രീയുടെ ശരീരം ആര്യന്മാരുടെ പൂർവികരുടേതിനെക്കാൾ കുറുകിയതും ശക്തമായതും വീതിയേറിയ ഇടുപ്പും ഇരുണ്ട ചർമ്മവുമല്ലേ? തമിഴ് സ്ത്രീകളുടെ പ്രധാന പ്രത്യേകതകൾ തടിയുള്ളതും ശക്തവുമായ ശരീരവും മൂർച്ചയുള്ള സംഭാഷണ വൈദഗ്ധ്യവുമാണ്. ഇത് തമിഴ് സിനിമാ സംവിധായകർ വൈറ്റ് വാഷ് ചെയ്യുകയാണെന്ന ആരോപണമാണ് ഉയരുന്നത്.എന്തുകൊണ്ടാണ് തമിഴ് സിനിമകൾ തമിഴ് സ്ത്രീകളെ സിനിമയിലേക്ക് എടുക്കുന്നില്ല? കാർത്തി, ജയം രവി, പാർത്ഥിപൻ എന്നിവർക്ക് പകരം അക്ഷയ് കുമാർ, ഷാരൂഖ് ഖാൻ, അമീർ ഖാൻ എന്നിവരെയാണ് പൊന്നിയൻ സെൽവനിൽ അവതരിപ്പിച്ചിരുന്നതെങ്കിൽ ആ ചിത്രത്തിന് തമിഴ് നാട്ടിൽ എത്രത്തോളം സ്വീകാര്യത ലഭിക്കുമെന്നും വിമർശകർ ചോദിക്കുന്നു.

Advertisements

ഐശ്വര്യയേയും തൃഷയേയും കാസ്റ്റ് ചെയ്തതിലൂടെ മണി രത്നം കൽക്കിയോടും അനീതി ചെയ്തെന്നും ദ്രാവിഡ സ്ത്രീകളുടെ ശരീര ഘടന ഇവരുമായി ഒരു തരത്തിലും അനുയോജ്യമാവുന്നില്ലെന്നും വിമർശനമുയരുന്നു. രണ്ട് ഭാഗങ്ങളായി ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ ഒന്നാം ഭാഗം സെപ്റ്റംബർ 30നാണ് റിലീസ് ചെയ്യുന്നത്. എ. ആർ. റഹ്മാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്.

Hot Topics

Related Articles