പ്രചരിക്കുന്നത് വ്യാജവാർത്ത; തത്കാൽ ടിക്കറ്റ് ബുക്കിങ്‌ സമയം മാറിയിട്ടില്ലന്ന് റെയിൽവേ

കണ്ണൂർ: ‘തത്കാൽ’ ടിക്കറ്റ് ബുക്കിങ്‌ സമയം മാറുമെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്ത വ്യാജമെന്ന് ഇന്ത്യൻ റെയിൽവേ. ബുക്കിങ്‌ സമയം മാറിയിട്ടില്ലെന്ന് റെയിൽവേ വ്യക്തമാക്കി. സമയം മാറുമെന്ന് കാണിച്ച് സമൂഹമാധ്യമങ്ങളിൽ വാർത്ത പ്രചരിച്ചിരുന്നു. നിലവിൽ എസി ക്ലാസ് യാത്രയ്ക്കുള്ള തത്കാൽ ബുക്കിങ്‌ ആരംഭിക്കുന്നത്‌ രാവിലെ 10നും സ്ലീപ്പർ, സെക്കൻഡ് എന്നിവയ്ക്കുള്ള ബുക്കിങ്‌ 11 മണിക്കുമായിരുന്നു. എന്നാൽ 15 മുതൽ ഇതിൽ മാറ്റം വരുമെന്നും 11 മണിക്കും 12 മണിക്കുമാകും ബുക്കിങ്‌ എന്നുമായിരുന്നു പ്രചാരണം.

Advertisements

ഇത്തരത്തിലൊരു സമയമാറ്റം വരുത്തിയിട്ടില്ലെന്ന് ഇന്ത്യൻ റെയിൽവേ കാറ്ററിങ്‌ ആൻഡ്‌ ടൂറിസം കോർപ്പറേഷൻ (ഐആർസിടിസി) അറിയിച്ചു. അംഗീകൃത ഏജന്റുമാർക്കുള്ള ബുക്കിങ് സമയവും മാറ്റിയിട്ടില്ല.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നിലവിലെ സമയക്രമം ഇങ്ങനെ

ട്രെയിൻ പുറപ്പെടുന്ന സ്റ്റേഷനിൽ നിന്നുള്ള യാത്രാ തീയതി ഒഴികെ ഒരു ദിവസം മുൻകൂട്ടി തത്കാൽ ഇ-ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കും. എസി ക്ലാസ് (2A/3A/CC/EC/3E) രാവിലെ 10 മണി മുതലും നോൺ-എസി ക്ലാസ് (SL/FC/2S) 11 മുതലും ബുക്ക് ചെയ്യാം. ഫസ്റ്റ് എസി ഒഴികെയുള്ള എല്ലാ ക്ലാസുകളിലും തത്കാൽ ബുക്കിങ്‌ ചെയ്യാവുന്നതാണ്.

Hot Topics

Related Articles