നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയില്‍ ഏറ്റവും അധികം നികുതി അടച്ച നടൻ ഷാരൂഖ് ഖാനല്ല. ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ സിനിമാ താരം രണ്ടാം സ്ഥാനത്താണ്. എണ്‍പത്തിരണ്ടുകാരനായ അമിതാഭ് ബച്ചനാണ് ഇന്ത്യൻ താരങ്ങളില്‍ ഒന്നാമത് എത്തിയത്. അമിതാഭ് ബച്ചൻ നികുതിയടച്ചത് 120 കോടി രൂപയാണ്.
അമിതാഭ് ബച്ചന് 2024- 25 സാമ്പത്തിക വര്‍ഷം ആകെ വരുമാനം 350 കോടി രൂപയാണ്. നടൻ ഷാരൂഖ് ഖാൻ 92 കോടി രൂപയാണ് നികുതിയടച്ചത്. ദളപതി വിജയ് ആകട്ടെ 80 കോടി രൂപയാണ് നികുതിയടച്ചത്. ബോളിവുഡിന്റെ സല്‍മാൻ ഖാൻ 75 കോടി രൂപയുമാണ് നികുതിയടച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അമിതാഭ് ബച്ചൻ പ്രധാന കഥാപാത്രമായി ഒടുവില്‍ എത്തിയത് കല്‍ക്കി 2898 എഡിയിലാണ്. തെന്നിന്ത്യയുടെ പ്രഭാസ് നായകനായ ചിത്രം വൻ വിജയമായി മാറിയിരുന്നു. രജനികാന്തിന്റെ വേട്ടയ്യനിലും നിര്‍ണായകമായ ഒരു കഥാപാത്രമായി അമിതാഭ് ബച്ചൻ എത്തിയിരുന്നു. എന്നാല്‍ പ്രതീക്ഷിച്ച വിജയം നേടാനായിരുന്നില്ല.
ഷാരൂഖ് നായകനായി വേഷമിട്ട ചിത്രങ്ങളില്‍ ഒടുവില്‍ എത്തിയതും വൻ ഹിറ്റായതും ഡങ്കിയാണ്. ഷാരൂഖ് ഖാൻ നായകനായ ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചത് രാജ്‍കുമാര്‍ ഹിറാനി ആണ്.
ആഗോള ബോക്സ് ഓഫീസില്‍ 470 കോടി രൂപയിലധികം നേടാൻ കഴിഞ്ഞിരുന്നു ഡങ്കിക്ക്. ചൈനയിലും റിലീസ് ചെയ്യാനുള്ള സാധ്യത സംവിധായകൻ തേടുന്നുമുണ്ട് എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഷാരൂഖുമായി വീണ്ടും ഒന്നിക്കുമോ എന്ന ചോദ്യത്തിന് ആനന്ദ് എല്‍ റായ്‍യുടെ മറുപടി സിനിമാ ആരാധകര്‍ ചര്‍ച്ചയാക്കിയിരുന്നു. എനിക്ക് അദ്ദേഹത്തിലേക്ക് എത്തണം എങ്കില്‍ താൻ കഠിനാദ്ധ്വാനം ചെയ്യണം എന്നാണ് തമാശയോടെ ആനന്ദ് എല്‍ റായ് വ്യക്തമാക്കിയത്. തങ്ങള്‍ മിക്കപ്പോഴും സംസാരിക്കാറുണ്ട് എന്നും സംവിധായകൻ ആനന്ദ് എല്‍ റായ്‍ വ്യക്തമാക്കുന്നു.
എന്താണ് ഞാൻ ചെയ്യുന്നത് എന്ന് പറയാറുണ്ട് അദ്ദേഹത്തോട്. ഒരിക്കല്‍ എനിക്ക് മികച്ച ഒരു കഥ ലഭിച്ചാല്‍ അദ്ദേഹത്തോടൊപ്പം ഞാൻ ഇരിക്കും. അദ്ദേഹത്തോട് അത് ഞാൻ എന്താലും പറയും എന്നും ആനന്ദ് എല്‍ റായ് ചോദ്യത്തിന് മറുപടിയായി നേരത്തെ വ്യക്തമാക്കിയിരുന്നു.