കോട്ടയം: മാര്‍ച്ച് 28, 29-ലെ ദ്വിദിന ദേശീയ പണിമുടക്കിന് മുന്നോടിയായി അദ്ധ്യാപകരുടെയും ജീവനക്കാരുടെയും ഉജ്ജ്വല പ്രകടനത്തിന്റെ അകമ്പടിയില്‍ പണിമുടക്ക് നോട്ടീസ് നൽകി. കോട്ടയത്ത് ജില്ലാ കളക്ടര്‍ക്കും അതാത് താലൂക്ക് തഹസില്‍ദാര്‍മാര്‍ക്കുമാണ് നോട്ടീസ് കൈമാറിയത്. ആക്ഷന്‍ കൗൺസിലിന്റെയും സമരസമിതിയുടെയും സംയുക്താഭിമുഖ്യത്തിലാണ് സര്‍ക്കാര്‍ ജീവനക്കാരും അദ്ധ്യാപകരും പണിമുടക്കില്‍ പങ്കാളികളാകുന്നത്.
കോട്ടയം കളക്ട്രേറ്റിനു മുന്നില്‍ നടത്തിയ പ്രകടനത്തെ അഭിവാദ്യം ചെയ്ത് എന്‍ജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റംഗം സീമ എസ് നായര്‍ സംസാരിച്ചു. സമരസമിതി നേതാവ് എം ജെ ബെന്നിമോന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ എഫ്എസ്ഇടിഒ ജില്ലാ സെക്രട്ടറി ഉദയന്‍ വി കെ സംസാരിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വൈക്കത്ത് കെഎസ്‍ടിഎ ജില്ലാ പ്രസിഡന്റ് ടി രാജേഷ് ഉദ്ഘാടനം ചെയ്തു. എന്‍ജിഒ യൂണിയൻ ജില്ലാ ജോയിന്റ് സെക്രട്ടറി എം എന്‍ അനില്‍കുമാര്‍, ജോയിന്റ് കൗൺസിൽ സംസ്ഥാന കമ്മിറ്റിയംഗം, എസ് പി സുമോദ്, പ്രീതി എം നായര്‍ (കെജിഒഎ), സാബു ഐസക് (കെഎസ്‍ടിഎ), ഒ വി മായ (കെഎംസിഎസ്‍യു), ടോമി ജോസഫ് (എകെപിസിടിഎ) തുടങ്ങിയവര്‍ സംസാരിച്ചു.
പാലായില്‍ കെജിഒഎ സംസ്ഥാന കമ്മിറ്റിയംഗം പ്രവീൺ കെ ഉദ്ഘാടനം ചെയ്തു. ജോജി അലക്സ് (എകെപിസിടിഎ), സന്തോഷ് കെ കുമാർ, വിമല്‍കുമാര്‍ വി വി (എന്‍ജിഒ യൂണിയൻ), നെല്‍സൺ കെ പി (സമരസമിതി), എ സി രാജേഷ്, അശോകൻ ജി തുടങ്ങിയവര്‍ അഭിവാദ്യം ചെയ്ത് സംസാരിച്ചു.
കാഞ്ഞിരപ്പള്ളിയില്‍ എന്‍ജിഒ യൂണിയൻ ജില്ലാ പ്രസിഡന്റ് കെ ആര്‍ അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. ജോയിന്റ് കൗൺസിൽ സംസ്ഥാന കമ്മിറ്റിയംഗം എം നിയാസ് അഭിവാദ്യം ചെയ്തു സംസാരിച്ചു.
ചങ്ങനാശ്ശേരിയില്‍ ജോയിന്റ് കൗൺസിൽ സംസ്ഥാന കമ്മിറ്റിയംഗം എന്‍ അനില്‍ ഉദ്ഘാടനം ചെയ്തു. എഫ്എസ്ഇടിഒ താലൂക്ക് പ്രസിഡന്റ് ബിനു എബ്രഹാം അദ്ധ്യക്ഷനായ യോഗത്തിൽ എന്‍ജിഒ യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗം ടി ഷാജി അഭിവാദ്യം ചെയ്ത് സംസാരിച്ചു. എഫ്എസ്ഇടിഒ താലൂക്ക് സെക്രട്ടറി കെ ജെ ജോമോന്‍ സ്വാഗതവും സമരസമിതി കൺവീനർ എ എം അഷ്റഫ് നന്ദിയും പറഞ്ഞു.
കോട്ടയം താലൂക്കിൽ ടി ഷാജി, സജിമോന്‍ തോമസ്, കെ ഡി സലിംകുമാര്‍, സിയാദ് ഇ എസ് തുടങ്ങിയവര്‍ ചേര്‍ന്ന് തഹസില്‍ദാര്‍ക്ക് പണിമുടക്ക് നോട്ടീസ് നൽകി.