കാൺപൂർ: ശ്രേയസ് അയ്യറുടെയും, സാഹയുടെയും ചെറുത്തുനിൽപ്പിൽ ന്യൂസിലൻഡിനെതിരായ ആദ്യ ടെസ്റ്റിൽ ഇന്ത്യയ്ക്ക് മികച്ച ലീഡ്. നാലാം ദിനം പതിനഞ്ച് ഓവറോളം ബാക്കി നിൽക്കെ, ബാറ്റിംങിന് ഇറങ്ങുന്ന ന്യൂസിലൻഡിന് ചെറുത്തു നിൽക്കേണ്ടത് ഇന്ത്യൻ സ്പിൻ അക്രമണത്തെയാണ്. നാലാം ദിനം 55 അഞ്ച് എന്ന നിലയിൽ തകർന്ന ഇന്ത്യയെ, അശ്വിൻ – അയ്യർ , സാഹ – അയ്യർ, സാഹ – അക്സർ കൂട്ടുകെട്ടാണ് അപകടത്തിൽ നിന്നും രക്ഷിച്ചത്.
ഇന്ത്യ രണ്ടാം ഇന്നിങ്സിൽ ഏഴു വിക്കറ്റ് നഷ്ടപ്പെടുത്തി 234 ന് ഡിക്ലയർ ചെയ്തു. രണ്ടാം ഇന്നിംങ്സിൽ 125 പന്തിൽ 65 റണ്ണെടുത്ത ശ്രേയസ് അയ്യർ മികച്ച പ്രകടനം നടത്തി. 62 പന്തിൽ 32 റണ്ണെടുത്ത അശ്വിനും, 126 പന്തിൽ 61 റണ്ണെടുത്ത വൃദ്ധിമാൻ സാഹയും , 67 പന്തിൽ 28 റണ്ണെടുത്ത അക്സർ പട്ടേലും ചേർന്ന് ഇന്ത്യയെ സേഫ് സോണിൽ എത്തിച്ചു. സുരക്ഷിതമായ തീരത്ത് ഇന്ത്യ എത്തിയതോടെ ക്യാപ്റ്റൻ അജിൻകെ രഹാനെ ടീമിനെ തിരികെ വിളിച്ചു. ഡിക്ലയർ ചെയ്ത ശേഷം ന്യൂസിലൻഡ് രണ്ടാം ഇന്നിംങ്സ് ബാറ്റിംങ് ആരംഭിച്ചിട്ടുണ്ട്.