മകന്റെ മെഡിക്കൽ അഡ്മിഷനു വേണ്ടി നേർന്നത്; അയ്യപ്പന് കാണിക്കയായി സ്വർണ അമ്പും വില്ലും വെള്ളി ആനകളും സമർപ്പിച്ച്‌ തെലങ്കാന സംഘം

ശബരിമല: അയ്യപ്പന് സ്വർണത്തില്‍ നിർമിച്ച അമ്പും വില്ലും വെള്ളി ആനകളും കാണിക്കയായി സമർപ്പിച്ച്‌ തെലങ്കാന സംഘം. തെലങ്കാന സെക്കന്തരാബാദ് സ്വദേശിയും കാറ്ററിങ് ബിസിനസുകാരനുമായ അക്കാറാം രമേശാണ് 120 ഗ്രാം സ്വർണത്തില്‍ തീർത്ത അമ്പും വില്ലും, 400 ഗ്രാം തൂക്കം വരുന്ന വെള്ളി ആനകളും ശബരിമല സന്നിധാനത്തെത്തി കാണിക്കയായി നല്‍കിയത്.

Advertisements

തന്റെ മകനായ അഖില്‍ രാജിന് എം.ബി.ബി.എസിന് ഗാന്ധി മെഡിക്കല്‍ കോളേജില്‍ പ്രവേശനം ലഭിച്ചതിനെതുടർന്ന് താനും ഭാര്യ അക്കാറാം വാണിയും മകനുവേണ്ടി നേർന്ന കാണിക്കയാണ് ഇതെന്ന് അക്കാറാം രമേശ് പറഞ്ഞു. ഇപ്പോള്‍ മെഡിക്കല്‍ കോളേജില്‍ രണ്ടാം വർഷ വിദ്യാർത്ഥിയാണ് മകൻ. ഒമ്പതംഗ സംഘമായി പ്രഭുഗുപ്ത ഗുരുസ്വാമിയുടെ നേതൃത്വത്തിലാണ് ഇരുമുടിയുമേന്തി രമേശും കൂട്ടരും മല ചവിട്ടി കാണിക്കയർപ്പിച്ചത്. മേല്‍ശാന്തി എസ്. അരുണ്‍കുമാർ നമ്പൂതിരിയാണ് ശ്രീകോവിലിന് മുന്നില്‍വെച്ച്‌ കാണിക്ക ഏറ്റുവാങ്ങിയത്.

Hot Topics

Related Articles