ചിക്കമംഗളൂരുവില്‍ മലമുകളിലെ ക്ഷേത്രത്തില്‍ അപകടം; തിക്കിലും തിരക്കിലുംപെട്ട് 12 പേർക്ക് പരിക്ക്

ബംഗളൂരു: കർണാടകയിലെ ചിക്കമംഗളൂരുവില്‍ മലമുകളിലെ ക്ഷേത്രത്തില്‍ അപകടം. തീർത്ഥാടനത്തിനായി മല നടന്ന് കയറിയവർ ചെളിയില്‍ കാല്‍ വഴുതി വീണു. മലയില്‍ നിന്ന് കാല്‍ വഴുതി വീണും, തിക്കിലും തിരക്കിലും പെട്ടും 12 പേർക്ക് പരിക്കേറ്റു. നിരവധി തീർത്ഥാടകർ മലമുകളില്‍ കുടുങ്ങിക്കിടക്കുന്നുവെന്നാണ് വിവരം.

Advertisements

ചിക്കമംഗളുരുവിലെ ബിണ്ടിഗ ഗ്രാമത്തിലുള്ള ദേവിരമ്മ മലയിലെ ക്ഷേത്രത്തിലാണ് സംഭവം. നരക ചതുർദശി ദിവസമായ ഇന്ന് ആയിരക്കണക്കിന് പേരാണ് മല കയറാനെത്തിയത്. ദേവിരമ്മ മലയിലേക്ക് നേരത്തേ പ്രവേശിക്കാൻ വനംവകുപ്പിന്‍റെ പാസ്സും അനുമതിയും വേണമായിരുന്നു. ദീപാവലി ഉത്സവത്തിന്‍റെ ഭാഗമായി നിയന്ത്രണങ്ങളില്‍ താല്‍ക്കാലികമായി ഇളവ് വരുത്തിയിരുന്നു. ഇതോടെയാണ് മലയിലേക്ക് നിരവധി തീർത്ഥാടകരെത്തിയത്. തിരക്ക് നിയന്ത്രിക്കാൻ സ്ഥലത്തേക്ക് കൂടുതല്‍ പൊലീസ് സേനയെ നിയോഗിച്ചിട്ടുണ്ട്. ഇന്നലെ ഈ മേഖലയില്‍ കനത്ത മഴ പെയ്തിരുന്നു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.