ഇടുക്കിയില്‍ പത്തുവയസുകാരൻ തൂങ്ങിമരിച്ച നിലയില്‍. പട്ടയക്കുടി ആനക്കുഴി സ്വദേശി തോട്ടത്തില്‍ അജിയുടെ മകൻ ദേവാനന്ദ് ആണ് മരിച്ചത്. വെണ്മണി സെന്റ് ജോർജ് യുപി സ്കൂളില്‍ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയാണ്. മൃതദേഹം ഇടുക്കി ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കാളിയാർ പൊലീസിന്റെ നേതൃത്വത്തില്‍ ഇൻക്വസ്റ്റ് നടപടികള്‍ പൂർത്തീകരിച്ചു. മൃതദേഹം ഉടൻ തന്നെ പോസ്റ്റുമോർട്ടം നടപടികള്‍ക്കായി ഇടുക്കി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകും.
Advertisements