ലണ്ടൻ: പുതുക്കിയ എടിപി റാങ്കിംഗ് പ്രഖ്യാപിച്ചതോടെ ടെന്നീസ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്തുന്ന ഏറ്റവും പ്രായം കൂടിയ പുരുഷതാരമെന്ന ചരിത്ര നേട്ടം ഔദ്യോഗികമായി സ്വന്തമാക്കി ഇന്ത്യൻ താരം രോഹൻ ബൊപ്പണ്ണ.ഇക്കഴിഞ്ഞ ഓസ്ട്രേലിയൻ ഓപ്പണില്‍ പുരുഷ ഡബിള്‍സ് ക്വാർട്ടറില്‍ ഓസ്ട്രേലിയൻ താരം മാത്യു എബ്ഡനൊപ്പം അർജന്റീനയുടെ മാക്സിമോ ഗോണ്‍സാലസ് – ആന്ദ്രേസ് മോള്‍ട്ടെനി സഖ്യത്തെ പരാജയപ്പെടുത്തി സെമിയില്‍ പ്രവേശിച്ചതിനു പിന്നാലെ തന്നെ 43-കാരനായ ബൊപ്പണ്ണ ഒന്നാം റാങ്ക് ഉറപ്പാക്കിയിരുന്നു. എന്നാല്‍ റാങ്കിംഗ് പുതുക്കാൻ അപ്പോഴും ഒരാഴ്ച ബാക്കിയുണ്ടായിരുന്നു.
തിങ്കളാഴ്ച പുതുക്കിയ റാങ്കിംഗ് പ്രഖ്യാപിച്ചതോടെ ബൊപ്പണ്ണ ഔദ്യോഗികമായി ഒന്നാം സ്ഥാനത്തെത്തി. റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്തുന്ന ഏറ്റവും പ്രായം കൂടിയ താരമെന്ന റെക്കോർഡ് അമേരിക്കയുടെ രാജീവ് റാമിന് (38 വയസ്) പേരിലായിരുന്നു. ഈ റെക്കോർഡാണ് ബൊപ്പണ്ണ മറികടന്നിരിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മഹേഷ് ഭൂപതി, ലിയാണ്ടർ പെയ്സ് എന്നിവർക്കുശേഷം ഡബിള്‍സില്‍ ഒന്നാമതെത്തുന്ന മൂന്നാമത്തെയാളാണു ബൊപ്പണ്ണ. ബൊപ്പണ്ണയുടെ സഹതാരം എബ്ഡൻ രണ്ടാം റാങ്കിലാണ്. പുരുഷ സിംഗിള്‍സില്‍ നൊവാക്ക് ജോക്കോവിച്ച് ഒന്നാം സ്ഥാനത്തു തുടരുന്നു.