ആസാം സ്വദേശിയെന്ന വ്യാജേന താമസം; തീവ്രവാദ കേസിലെ പ്രതി കാഞ്ഞങ്ങാട് പിടിയില്‍

കാസർകോട്: തീവ്രവാദ കേസിലെ പ്രതി കാഞ്ഞങ്ങാട് പിടിയില്‍. ആസാം സ്വദേശിയെന്ന വ്യാജേന താമസിച്ച ഷാബ് ശൈഖ് (32) ആണ് കാഞ്ഞങ്ങാട് പടന്നക്കാട് നിന്ന് പിടിയിലായത്. ആസാമില്‍ യുഎപിഎ കേസില്‍ പ്രതിയായതോടെ ഷാബ് ശൈഖ് കേരളത്തിലേക്ക് കടക്കുകയായിരുന്നു. പ്രതിയെ കുറിച്ച്‌ വിവരം കിട്ടിയതിനെ തുടർന്ന് ആസാം പൊലീസെത്തി യുവാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Advertisements

പടന്നക്കാട് ഒരു ക്വാട്ടേഴ്സിലാണ് പ്രതി താമസിച്ചു വന്നിരുന്നത്. ഒരു മാസം മുമ്പാണ് ഇയാള്‍ പടന്നക്കാട് എത്തിയതെന്നാണ് വിവരം. ഇവിടെ കെട്ടിട നിർമാണ ജോലി ചെയ്തുവരികയായിരുന്നു. സംസ്ഥാനത്തിൻ്റെ വിവിധയിടങ്ങളില്‍ താമസിച്ചു വന്നിരുന്ന ഇയാള്‍ അടുത്താണ് കാസർകോട് എത്തുന്നത്. ഇയാള്‍ക്കെതിരെ നേരത്തെ ലുക്ക്‌ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നുവെങ്കിലും കണ്ടെത്താനായിരുന്നില്ല. ആസാം സ്വദേശിയാണെന്ന് പറഞ്ഞിരുന്ന ഇയാള്‍ വ്യാജ ഇന്ത്യൻ പാസ്പോർട്ട് ഉണ്ടാക്കിയ കേസിലാണ് അറസ്റ്റിലായിരിക്കുന്നത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.