ദില്ലി: ജമ്മു കശ്മീരില്‍ വീണ്ടും സൈനികരും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. കശ്മീരിലെ ദോഡയിലാണ് ഏറ്റുമുട്ടല്‍ നടക്കുന്നത്. ഒരു കരസേന ഉദ്യോഗസ്ഥന് പരിക്കേറ്റു. പ്രദേശത്ത് നാല് ഭീകരർ ഒളിച്ചിരിക്കുന്നതായാണ് വിവരം.
Advertisements
തീവ്രവാദ ആക്രമണം തുടരുന്ന പശ്ചാത്തലത്തില്‍ ജമ്മുകശ്മീരിലെ സുരക്ഷാ സാഹചര്യം വിലയിരുത്താൻ ഉന്നത തല യോഗം ചേരുകയാണ്. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് വിളിച്ച യോഗത്തില്‍ മൂന്ന് സൈനിക മേധാവികളും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും പങ്കെടുക്കുന്നുണ്ട്.