വീണ്ടും ഭീകരാക്രമണം; ജമ്മു കശ്മീരില്‍ രണ്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് വെടിയേറ്റു

ശ്രീനഗർ: ജമ്മു കശ്മീരില്‍ വീണ്ടും ഭീകരാക്രമണം. രണ്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് വെടിയേറ്റു. സോഫിയാൻ (25), ഉസ്മാൻ മാലിക് (25) എന്നിവർക്കാണ് ഭീകരരുടെ വെടിയേറ്റത്. ഇരുവരും ഉത്തർപ്രദേശിലെ സഹാറൻപൂർ സ്വദേശികളാണ്. ഇവരെ ശ്രീനഗറിലെ ജെവിസി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുദ്ഗാമിലാണ് സംഭവം.

Advertisements

സോഫിയാനും ഉസ്മാനും ജലശക്തി വകുപ്പില്‍ ദിവസ വേതനക്കാരായി ജോലി ചെയ്തുവരികയായിരുന്നു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം. വിവരമറിഞ്ഞ് സുരക്ഷാസേന സ്ഥലത്തെത്തി ഭീകരർക്കായി തിരച്ചില്‍ ആരംഭിച്ചു. കഴിഞ്ഞ 12 ദിവസത്തിനിടെ സെൻട്രല്‍ കശ്മീരില്‍ പ്രദേശവാസികള്‍ അല്ലാത്തവർക്ക് നേരെ നടക്കുന്ന രണ്ടാമത്തെ ആക്രമണമാണിത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഗന്ദർബാല്‍ ജില്ലയിലെ സോനാമാർഗ് മേഖലയിലെ നിർമാണ സൈറ്റില്‍ ഭീകരർ നടത്തിയ വെടിവയ്പില്‍ ഒരു ഡോക്ടറും ആറ് കുടിയേറ്റ തൊഴിലാളികളും കൊല്ലപ്പെട്ടിരുന്നു. ഈ സംഭവം കഴിഞ്ഞ് വെറും 12 ദിവസം മാത്രം പിന്നിടവേയാണ് ജമ്മു കശ്മീരില്‍ തദ്ദേശീയരല്ലാത്തവർക്ക് നേരെ വീണ്ടും ഭീകരരുടെ ആക്രമണം ഉണ്ടാകുന്നത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.