മുംബൈ: ഭീകരാക്രമണ സാധ്യത സംബന്ധിച്ച് കേന്ദ്ര ഏജൻസികള്‍ മുന്നറിപ്പ് നല്‍കിയതിനെ തുടർന്ന് മുംബൈയിലെ വിവിധയിടങ്ങളില്‍ സുരക്ഷ ശക്തമാക്കി പൊലീസ്. മുംബൈയിലെ ആരാധനാലയങ്ങളിലും മറ്റ് തിരക്കേറിയ സ്ഥലങ്ങളിലും സുരക്ഷ വർദ്ധിപ്പിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
മതപരവും തിരക്കേറിയതുമായ സ്ഥലങ്ങളില്‍” മോക്ക് ഡ്രില്ലുകള്‍” നടത്താനും ഉദ്യോഗസ്ഥർക്ക് നിർദേശം നല്‍കിയതായി അധികൃതർ അറിയിച്ചു. ഉദ്യോഗസ്ഥരുടെ അതാത് സോണുകളില്‍ പ്രത്യേകം ശ്രദ്ധ ചെലുത്തണമെന്ന നിർദേശവുമുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ക്ഷേത്ര പരിസരങ്ങളില്‍ കൂടുതല്‍ ജാഗ്രത പുലർത്തണമെന്നും അധികൃതർ നിർദേശം നല്‍കി. മുംബൈയിലെ രണ്ട് ആരാധനാലയങ്ങളില്‍ പൊലീസ് മോക്ക് ഡ്രില്‍ നടത്തിയിരുന്നു. എന്നാല്‍ ഇത് ഉത്സവത്തിന് മുന്നോടിയായുള്ള സുരക്ഷാ പരീക്ഷണമാണെന്ന് പൊലീസ് പറഞ്ഞു. ദുർഗാ പൂജയ്‌ക്കും ദസറയ്‌ക്കും മുംബൈ നഗരം തയ്യാറെടുപ്പുകള്‍ നടത്തുന്നതിനിടെയാണ് ഭീകരാക്രമണ സാധ്യത മുന്നില്‍ കണ്ട് അന്വേഷണ ഏജൻസികള്‍ മുന്നറിയിപ്പ് നല്‍കിയത്.