രാജ്കോട്ട് : തന്റെ കാലം കഴിഞ്ഞു എന്നു പറഞ്ഞവര്‍ക്കുള്ള ശക്തമായ മറുപടിയാണ് രോഹിത് ശർമ്മ ഇന്നലെ ബാറ്റ് കൊണ്ട് രാജ്കോട്ടില്‍ നല്‍കിയത്.196 പന്തില്‍ നിന്ന് 14 ഫോറും മൂന്ന് സിക്സും സഹിതം 131 റണ്‍സ് എടുത്ത് നില്‍ക്കെ മാര്‍ക് വുഡാണ് രോഹിത്തിനെ മടക്കിയത്.തുടക്കത്തില്‍ ബാറ്റിങ് തകര്‍ച്ച നേരിട്ട ഇന്ത്യയെ രോഹിത്തും ജഡേജയും ചേര്‍ന്ന് കരകയറ്റുകയായിരുന്നു. 201 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇരുവര്‍ക്കുമിടയില്‍ ഉയര്‍ന്നത്. ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് ടെസ്റ്റിലും രോഹിത് സ്കോര്‍ ഉയര്‍ത്താനാവാതെ മടങ്ങിയപ്പോള്‍ രോഹിത്തിന്റെ പ്രതാപകാലം അവസാനിച്ചുവെന്ന് ജഫ്രി ബോയ്ക്കോട്ട് അടക്കമുള്ളവര്‍ പറഞ്ഞിരുന്നു.
എന്നാല്‍, അതിനുള്ള മറുപടിയാണ് രോഹിത് ഇന്നലെ നല്‍കിയത്. കഴിഞ്ഞ നാല് വര്‍ഷത്തിനിടയില്‍ രണ്ട് ടെസ്റ്റ് സെഞ്ചുറി മാത്രമാണ് 37കാരനായ രോഹിത്തിന് നേടാനായത്. എന്നാൽ ഇന്ത്യയെ തകര്‍ച്ചയില്‍നിന്ന് കരകയറ്റിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മക്ക് റെക്കോഡ്. രാജ്കോട്ട് ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ സെഞ്ചുറി നേടിയതോടെ ടെസ്റ്റ് ക്രിക്കറ്റില്‍ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കൂടിയ ഇന്ത്യന്‍ നായകനെന്ന റെക്കോഡാണ് 36കാരനായ രോഹിത് സ്വന്തമാക്കിയത്. വിജയ് ഹസാരെയാണ് ഒന്നാമത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
73 വര്‍ഷം മുമ്ബ് 1951ല്‍ വിജയ് ഹസാരെ തന്റെ പേരില്‍ ചേര്‍ത്ത റെക്കോര്‍ഡ് ആണ് രോഹിത് മറികടന്നത്. രാജ്കോട്ട് ടെസ്റ്റിന്റെ ആദ്യ ദിനം മൂന്നാം സെഷനിലെ ആദ്യ പന്തില്‍ സെഞ്ചുറി തികയ്ക്കുമ്ബോള്‍ രോഹിത്തിന്റെ പ്രായം 36 വര്‍ഷവും 291 ദിവസവും. 1951ല്‍ വിജയ് ഹസാരെ സെഞ്ചുറി നേടുമ്ബോള്‍ അദ്ദേഹത്തിന്റെ പ്രായം 36 വര്‍ഷവും 278 ദിവസവും.രണ്ട് തവണ പന്ത് അതിര്‍ത്തിക്ക് മുകളിലൂടെ പറത്തിയ രോഹിത് ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ സിക്സുകള്‍ നേടുന്ന ഇന്ത്യന്‍ ബാറ്റര്‍മാരില്‍ എം എസ് ധോണിയെ മറികടന്ന് രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു. 57 ടെസ്റ്റുകളില്‍ 80 സിക്സുകള്‍ അടിച്ച രോഹിത് 90 ടെസ്റ്റില്‍ 78 സിക്സുകള്‍ പറത്തിയ എം എസ് ധോണിയെ ആണ് ഇന്ന് പിന്നിലാക്കിയത്.103 ടെസ്റ്റുകളില്‍ 90 സിക്സുകള്‍ പറത്തിയിട്ടുള്ള വിരേന്ദര്‍ സെവാഗ് മാത്രമാണ് ഇനി രോഹിത്തിന് മുന്നിലുള്ളത്.
സച്ചിന് ടെന്‍ഡുല്‍ക്കര്‍ നാലാം സ്ഥാനത്തായി. 69 സിക്സുകള്‍ സച്ചിന് നേടാന്‍ സാധിച്ചു. രവീന്ദ്ര ജഡേജ (62), കപില്‍ ദേവ് (61) എന്നിവര്‍ തൊട്ടടുത്ത സ്ഥാനങ്ങളില്‍.അന്താരാഷ്ട്ര മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ സിക്സുകള്‍ നേടുന്ന ക്യാപ്റ്റന്മാരില് രണ്ടാമനാണ് രോഹിത് ഇപ്പോള്‍. 212 സിക്സുകള്‍ സ്വന്തം പേരിലുള്ള രോഹിത് 211 സിക്സുകള്‍ നേടിയിട്ടുള്ള ധോണിയെയാണ് മറികടന്നത്. 233 സിക്സുകള്‍ നേടിയ മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗനാണ് ഒന്നാമന്. റിക്കി പോണ്ടിംഗ് (171), ബ്രണ്ടന്‍ മക്കല്ലം (170) എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.