ടെസ്റ്റ് ക്രിക്കറ്റ് ക്യാപ്റ്റൻസിയിൽ രോഹിത്തിനെക്കാൾ കേമൻ വിരാട് തന്നെ ; കാരണങ്ങളിതാ

സ്പോർട്സ് ഡെസ്ക്ക് : ഇഗ്ലണ്ടുമായുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്കേറ്റ അവിശ്വസനീയ തോല്‍വിയോടെ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ പ്രതിക്കൂട്ടിലായിരിക്കുയാണ്.ആദ്യ ഇന്നിങ്‌സില്‍ 190 റണ്‍സിന്റെ ആധികാരികമായ ലീഡുണ്ടായിട്ടും ടീമിനെ വിജയിപ്പിക്കാന്‍ കഴിഞ്ഞില്ലെന്നതു അദ്ദേഹത്തിന്റെ ക്യാപ്റ്റന്‍സിയുടെ പോരായ്മയായാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. മുമ്പൊരിക്കലും നാട്ടില്‍ ഇത്രയും മികച്ചൊരു ഒന്നാമിന്നിങ്‌സ് ലീഡ് നേടിയ ശേഷം ഇന്ത്യക്കു ടെസ്റ്റില്‍ തോല്‍വി നേരിട്ടിട്ടില്ല.ആദ്യ ടെസ്റ്റിന്റെ രണ്ടാമിന്നിങ്‌സില്‍ ഇംഗ്ലണ്ട് ടീം അനായാസം റണ്‍സ് സ്‌കോര്‍ ചെയ്ത് മുന്നേറവെ ക്യാപ്റ്റനെന്ന നിലയില്‍ തീര്‍ത്തും നിസ്സഹായനും നിരാശനുമായാണ് രോഹിത് കാണപ്പെട്ടത്. ടീമിനെ പ്രചോദിപ്പിക്കാനോ ആവേശം പകരാനോയൊന്നും അദ്ദേഹത്തിനു സാധിച്ചില്ല. മാത്രമല്ല വളരെ ഡിഫന്‍സീവായ ക്യാപ്റ്റന്‍സിയായിരുന്നു രോഹിത്തിന്റെ ഭാഗത്തു നിന്നും കണ്ടത്.

Advertisements

ഈ കാരണത്താല്‍ തന്നെ മുന്‍ ക്യാപ്റ്റന്‍ വിരാട് കോലിയെ പലരും ഇപ്പോള്‍ വാഴ്ത്തുകയാണ്. എത്ര മികച്ച രീതിയിലാണ് നാട്ടിലും വിദേശത്തുമെല്ലാം അദ്ദേഹം ടീമിനെ നയിച്ചതെന്നു ഇപ്പോള്‍ പലരും ബോധ്യപ്പെടുകയും ചെയ്തു. വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ രോഹിത് മികച്ച ക്യാപ്റ്റനാണെങ്കിലും ടെസ്റ്റില്‍ കോലിയാണ് അദ്ദേഹത്തേക്കാള്‍ കേമന്‍. എന്തൊക്കെയാണ് ഇതിന്റെ കാരണങ്ങളെന്നു നോക്കാം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വളരെ സജീവമായ അതോടൊപ്പം അഗ്രസീവുമായ ക്യാപ്റ്റനാണ് കോലിയെന്നതാണ് ആദ്യത്തെ കാരണം. കളിക്കളത്തില്‍ അദ്ദേഹത്തെ ഒരിക്കലും തോറ്റവനെപ്പോലെ തലതാഴ്ത്തി നമ്മള്‍ക്കു കാണാന്‍ സാധിക്കില്ല. എല്ലായ്‌പ്പോഴും എന്തെങ്കിലുമൊക്കെ ഫീല്‍ഡില്‍ സംഭവിപ്പിക്കാന്‍ കോലി ശ്രമിച്ചുകൊണ്ടേയിരിക്കും.

ടീമംഗങ്ങളെ എപ്പോഴും ആക്രമണോത്സുകരായി തുടരാന്‍ അദ്ദേഹത്തിന്റെ പെരുമാറ്റം പ്രേരിപ്പിക്കുകയും ചെയ്യുന്നു.

എന്നാല്‍ രോഹിത് ഇങ്ങനെയല്ല എതിരാളികള്‍ ആധിപത്യം നേടുമ്ബോള്‍ സമ്മര്‍ദ്ദം കാരണം പ്രതിരോധത്തിലേക്കു വലിയുന്ന രീതിയാണ് അദ്ദേഹത്തിന്റേത്. ഇതു ടീമിനു ഇപ്പോള്‍ വലിയ തിരിച്ചടിയായി മാറുകയും ചെയ്യുന്നുണ്ട്.

ബൗളര്‍മാര്‍ക്കു എല്ലായ്‌പ്പോഴും ഊര്‍ജം നല്‍കിക്കൊണ്ടിരിക്കുന്ന ബൗളറാണ് കോലിയെന്നതാണ് രണ്ടാമത്തെ കാരണം. തന്റെ ബൗളര്‍മാരില്‍ നിന്നും ഏറ്റവും മികച്ചത് കൊണ്ടു വരാന്‍ അദ്ദേഹം എല്ലായ്‌പ്പോഴും ശ്രമിക്കുകയും അതില്‍ വിജയിക്കുകയും ചെയ്യാറുണ്ട്.

കോലിയുടെ നിരന്തരമായ പ്രചോദനവും ഫീല്‍ഡ് ക്രമീകരണവുമെല്ലാം ബൗളര്‍മാരെ വിക്കറ്റെടുക്കാനും കൂടുതല്‍ ആത്മവിശ്വാസത്തോടെ ആഞ്ഞടിക്കാന്‍ പേരിപ്പിക്കുകയും ചെയ്യുന്നു. പക്ഷെ കളി കൈവിട്ടുപോയതായി കണ്ടാല്‍ രോഹിത് തന്റെ ബൗളര്‍മാരില്‍ ആത്മവിശ്വാസം നഷ്ടമായ രീതിയിലാണ് കാണപ്പെടുന്നത്. അവര്‍ക്കടുത്തേക്കു പോവാനോ പ്രചോദിപ്പിക്കാനോ, തന്ത്രങ്ങളുപദേശിക്കാനോ അദ്ദേഹം ശ്രമിക്കാറില്ല.

സമ്മര്‍ദ്ദഘട്ടങ്ങളെ നേരിടാനുള്ള കഴിവാണ് കോലി്യുടെ മറ്റൊരു പ്ലസ് പോയിന്റ്. ടെസ്റ്റ് മല്‍സരങ്ങളില്‍ ടീം എത്ര വലിയ സമ്മര്‍ദ്ദത്തെ നേരിട്ടാലും അതില്‍ നിന്നും ടീമിനെ കരകയറ്റാനുള്ള ഒരു അസാധാര മിടുക്ക് അദ്ദേഹത്തിനുണ്ടായിരുന്നു. പക്ഷെ സമ്മര്‍ദ്ദത്തില്‍ തീര്‍ത്തും നിസ്സഹായനാവുന്ന ക്യാപ്റ്റനാണ് രോഹിത്. അങ്ങനെയൊരു ഘട്ടത്തില്‍ നിന്നും ടീമിനെ എങ്ങനെ എങ്ങനെ രക്ഷിക്കാമെന്നതിനെക്കുറിച്ച്‌ അദ്ദേഹത്തിനു ഇപ്പോഴും കൃത്യമായ ധാരണയില്ലെന്നു കാണാം.

വെല്ലുവിളിയര്‍ത്തുന്ന സാഹചര്യങ്ങളില്‍ കളിക്കാനുള്ള കോലിയുടെ ആത്മവിശ്വാസമാണ് അദ്ദേഹത്തിന്റെ നാലാമത്തെ പ്ലസ് പോയിന്റ്. 

നാട്ടില്‍ മാത്രമല്ല വിദേശത്തെ പേസും ബൗണ്‍സുമുള്ള പിച്ചുകളിലും ഇന്ത്യക്കു ജയിക്കാന്‍ കഴിയുമെന്നു ടീമംഗങ്ങള്‍ക്കു ആത്മവിശ്വാസം നല്‍കിയത് കോലിയാണ്.

ഇതു ഓസ്‌ട്രേസലിയ, ഇംഗ്ലണ്ട് പോലെയുള്ള രാജ്യങ്ങളില്‍ ഗംഭീര ടെസ്റ്റ് വിജയങ്ങള്‍ കൊയ്യാന്‍ ടീമിനെ സഹായിക്കുകയും ചെയ്തിട്ടുണ്ട്. പക്ഷെ രോഹിത് തനിക്കു പരിചിതമല്ലാത്ത സാഹചര്യങ്ങളില്‍ ഇനിയും വേണ്ടത്ര ആത്മവിശ്വാസം കാണിച്ചിട്ടില്ല.

ബാറ്ററെന്ന നിലയില്‍ ടീമിനെ മുന്നില്‍ നിന്നു നയിക്കുന്നുവെന്നതാണ് കോലിയെ മികച്ച ടെസ്റ്റ് ക്യാപ്റ്റനാക്കുന്ന അഞ്ചാമത്തെ കാരണം. നായകനെന്ന സമ്മര്‍ദ്ദം അദ്ദേഹത്തെ ഒരിക്കലും ബാധിച്ചിരുന്നില്ലെന്നു കാണാം. ടീമിനു ഏറ്റവും ആവശ്യമുള്ളപ്പോള്‍ പല തവണ വലിയ ഇന്നിങ്‌സുകള്‍ കളിച്ച്‌ കോലി ടീമിന്റെ മാച്ച്‌ വിന്നറായി മാറിയിട്ടുണ്ട്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.