പോർട്ട് ഓഫ് സ്പെയിൻ: ഇന്ത്യ വെസ്റ്റ് ഇൻഡീസ് രണ്ടാം ടെസ്റ്റിലും ഇന്ത്യ പിടിമുറുക്കുന്നു. നൂറ് റണ്ണിന് മുകളിലുള്ള കൂട്ടുകെട്ട് ഉയർത്തി ഓപ്പണർമാർ മടങ്ങിയതിനു പിന്നാലെ മധ്യനിരയ്ക്ക് തിരിച്ചടിയുണ്ടായെങ്കിലും കൊഹ്ലി ഒരറ്റത്ത് ഉറച്ചു നിൽക്കുന്നതിലാണ് ഇന്ത്യൻ പ്രതീക്ഷകളെല്ലാം.
ടോസ് നേടിയ വെസ്റ്റിൻഡീസ് ഫീൽഡിംങ് തിരഞ്ഞെടുക്കുയായിരുന്നു. ഏകദിന ശൈലിയിൽ ബാറ്റ് വീശിയ ഇന്ത്യൻ ഓപ്പണർ യശസ്വി ജയ്സ്വാൾ ഇന്ത്യയ്ക്ക് മികച്ച തുടക്കമാണ് നൽകിയത്. തന്റെ ശൈലിയൊന്നു മാറ്റി ജയ്സ്വാൾ വേം കുറച്ചതോടെയാണ് വിക്കറ്റും നഷ്ടമായത്. 139 ലാണ് 74 പന്തിൽ 57 റണ്ണെടുത്ത ജയ്സ്വാളിന്റെ വിക്കറ്റ് നഷ്ടമായത്. പിന്നാലെ, ഗില്ലും (10) വീണു. ഇതോടെ ഇന്ത്യ പ്രതിരോധത്തിലാകുമെന്ന കരുതി നിൽക്കെ, രണ്ട് റൺ കൂടി ചേർത്ത് രോഹിത്തും (143 പന്തിൽ 80) വീണു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കോഹ്ലിയ്ക്കു കൂട്ടാകുമെന്നു കരുതിയ രഹാനെയും (8) അതിവേഗം പോയതോടെ ഇന്ത്യ 182 ന് നാല് എന്ന നിലയിൽ തകർന്നു. ഇതോടെ സ്വയം രക്ഷാപ്രവർത്തനം ഏറ്റെടുത്ത കോഹ്ലി (പുറത്താകാതെ 87) , ജഡേജയെയും (36) കൂട്ടുപിടിച്ച് രക്ഷാപ്രവർത്തനം നടത്തി. 100 റണ്ണിന് മുകളിലുള്ള കൂട്ടുകെട്ട് രണ്ട് പേരും ചേർന്ന് ഉയർത്തിയിട്ടുണ്ട്. കെമറോച്ചും, ഗബ്രിയേലും, വാരിച്ചനും, ഹോൾഡറും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.