ടെസ്റ്റ് റാങ്കിങ്ങിൽ ഇന്ത്യയ്ക്ക് ഒന്നാം സ്ഥാനം : 15 മാസം നീണ്ട ഓസീസ് മേധാവിത്വത്തിന് അന്ത്യം 

ലണ്ടൻ : വാര്‍ഷിക ടെസ്റ്റ് റാങ്കിംഗ് അപ്‌ഡേറ്റില്‍ ഓസ്‌ട്രേലിയയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി ഇന്ത്യ ഒന്നാമതെത്തി. 15 മാസം നീണ്ട ഓസീസ് മേധാവിത്വത്തിനാണ് ഇതോടെ വിരാമമായത്. ഒന്നാമതുള്ള ഇന്ത്യക്ക് 121 ഉം രണ്ടാംസ്ഥാനക്കാരായ ഓസ്‌ട്രേലിയക്ക് 116 ഉം റേറ്റിംഗ് പോയിന്‍റാണുള്ളത്. 114 റേറ്റിംഗ് പോയിന്‍റുമായി ഇംഗ്ലണ്ട് മൂന്നും 104 റേറ്റിംഗ് പോയിന്‍റുമായി ദക്ഷിണാഫ്രിക്ക നാലും 100 റേറ്റിംഗ് പോയിന്‍റുമായി ന്യൂസിലന്‍ഡ് അഞ്ചും സ്ഥാനങ്ങളില്‍ നില്‍ക്കുന്നു. 

Advertisements

വാര്‍ഷിക റാങ്കിംഗ് വരുന്നതിന് മുമ്ബ് ഓസീസ് 122 പോയിന്‍റുമായി ഒന്നും ഇന്ത്യ 119 പോയിന്‍റുമായി രണ്ടും സ്ഥാനങ്ങളിലായിരുന്നു. മെയ് 2020നും മെയ് 2022നും ഉള്ളില്‍ പൂര്‍ത്തിയായ എല്ലാ പരമ്ബരകളും കണക്കിലെടുത്താണ് വാര്‍ഷിക റാങ്കിംഗ് പ്രഖ്യാപിക്കുന്നത്.

Hot Topics

Related Articles