തിരുവനന്തപുരം: പൊലീസ് സേനയിലേക്ക് ട്രാന്‍സ് ജെന്‍ഡേഴ്‌സിനെ നിയമിക്കാനൊരുങ്ങി സര്‍ക്കാര്‍. ഇത് സംബന്ധിച്ച ശുപാര്‍ശ സംസ്ഥാന സര്‍ക്കാര്‍ ക്രമസാധാന ചുമതലയുള്ള എ ഡി ജി പിക്ക് കൈമാറി. വിഷയത്തില്‍ പൊലീസിന്റെ നിലപാട് കൂടി അറിഞ്ഞതിന് ശേഷമായിരിക്കും സര്‍ക്കാര്‍ അന്തിമ തീരുമാനം വ്യക്തമാക്കുക. ഇത് സംബന്ധിച്ച് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ അഭിപ്രായം കൂടി ആരായാനാണ് തീരുമാനം. എ ഡി ജി പിമാരുടെ യോഗത്തിലായിരിക്കും സേനനയുടെ നിലപാട് സ്വീകരിക്കുക.
സേനയിലേക്ക് ട്രാന്‍സ്ജന്‍ഡേഴ്‌സിനെ കൊണ്ടുവന്നാല്‍ എങ്ങനെ ഉള്‍പ്പെടുത്താന്‍ കഴിയും, റിക്രൂട്ട്‌മെന്റ് എങ്ങനെ തുടങ്ങിയ കാര്യങ്ങളിലാണ് സര്‍ക്കാര്‍ സേനയുടെ അഭിപ്രായം തേടിയിരിക്കുന്നത്. പരിശീലനം ഉള്‍പ്പടേയുള്ള മറ്റ് കാര്യങ്ങളും എപ്രകാരമായിരിക്കണമെന്നും ചോദിച്ചിട്ടുണ്ട്. ക്രമസമാധാന പോലെയുള്ള കാര്യങ്ങളില്‍ നിയമിക്കാന്‍ കഴിയുമോയെന്ന കാര്യവും പരിശോധിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശമുണ്ട്. ക്രമസമാധാന ചുമതലയുള്ള എ ഡി ജി പി. പരിശീല ചുമതലയുള്ള എ.പി ബറ്റാലിയന്‍ എന്നിവരോടാണ് സര്‍ക്കാര്‍ ഇക്കാര്യങ്ങളില്‍ വിശദമായ അഭിപ്രായം തേടിയിട്ടുള്ളത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സര്‍ക്കാര്‍ ശുപാര്‍ശയോടൊപ്പം രണ്ട് എ ഡി ജി പിമാരുടേയും അഭിപ്രായവും ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ ചര്‍ച്ച ചെയ്യും.ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിന് ശേഷം എ ഡി ജി പി ഇന്റലിജന്‍സ് മൊത്തം അഭിപ്രായങ്ങള്‍ സമന്വയിപ്പിച്ച് വിഷയത്തിലെ പൊലീസ് സേനയുടെ അഭിപ്രായം എന്ന നിലയില്‍ സംസ്ഥാന പോലീസ് മേധാവിക്ക് സമര്‍പ്പിക്കും. തുടര്‍ന്ന് സംസ്ഥാന പൊലീസ് മേധാവിയായിരിക്കും സേനയില്‍ ട്രാന്‍സ്ജെന്‍ഡേഴ്സിനെ നിയമിക്കണമോ, നിയമിക്കണമെങ്കില്‍ ഏത് നിലയില്‍ നിയമിക്കണം എന്നതടക്കമുള്ള കാര്യങ്ങളില്‍ നിലപാട് സ്വീകരിക്കുക.