വരുന്നു, തക്കാളിവണ്ടി..! തക്കാളിവില പിടിച്ചുകെട്ടാന്‍ പുതിയ പദ്ധതിയുമായി സര്‍ക്കാര്‍; തക്കാളിവണ്ടി എല്ലാ ജില്ലകളിലും നിരത്തിലിറങ്ങും

തിരുവനന്തപുരം: തക്കാളിവില പിടിച്ചുനിര്‍ത്താന്‍ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും തക്കാളി വണ്ടികള്‍ നിരത്തിലിറക്കുമെന്ന് കൃഷിമന്ത്രി പി പ്രസാദ്. ഓരോ ജില്ലയിലും രണ്ട് തക്കാളിവണ്ടികളാവും നിരത്തിലിറക്കുക. ഇതോടെ കിലോയ്ക്ക് അന്‍പത് രൂപയ്ക്ക് തക്കാളി ലഭ്യമാകും.

Advertisements

പച്ചക്കറിവില കുറയ്ക്കാന്‍ സര്‍ക്കാര്‍ ഇടപെടുന്നുണ്ടെന്ന് കൃഷിമന്ത്രി വ്യക്തമാക്കിയിരുന്നു. ഇടനിലക്കാരെ ഒഴിവാക്കി ഇതര സംസ്ഥാനങ്ങളില്‍നിന്ന് പച്ചക്കറി സംഭരിക്കും. ഹോര്‍ട്ടികോര്‍പ്പിന് ആവശ്യമെങ്കില്‍ സാമ്പത്തിക സഹായം നല്‍കും. തദ്ദേശീയ പച്ചക്കറിയും വിപണിയിലെത്തിക്കും, വില രണ്ടാഴ്ചകൊണ്ട് കുറയുമെന്നും അദ്ദേഹം പറഞ്ഞു.

Hot Topics

Related Articles