ചെന്നൈ : 47-ാം തമിഴ്‌നാട് റൈഫിൾ ഷൂട്ടിങ് ചാംപ്യൻഷിപ്പിൽ നാല് സ്വർണ മെഡലും രണ്ട് വെങ്കല മെഡലും സ്വന്തമാക്കി നടൻ അജിത് കുമാർ. ബുധനാഴ്ച ത്രിച്ചിയിൽ നടന്ന ചാംപ്യൻഷിപ്പിൽ 10 മീറ്റർ, 25 മീറ്റർ, 50 മീറ്റർ പിസ്റ്റോൾ ഷൂട്ടിങ് വിഭാഗത്തിലാണ് അജിത് പങ്കെടുത്തത്. കഴിഞ്ഞ വർഷം ചെന്നൈയിൽ വച്ചുനടന്ന ഷൂട്ടിങ് ചാംപ്യൻഷിപ്പിൽ ആറ് സ്വർണ മെഡലുകൾ അജിത് നേടിയിരുന്നു.
2019ൽ കോയമ്പത്തൂരിൽ നടന്ന തമിഴ്‌നാട് ഷൂട്ടിങ് ചാംപ്യന്‍ഷിപ്പില്‍ അദ്ദേഹം രണ്ടാം സ്ഥാനം നേടിയിരുന്നു. വിവിധ ജില്ലകളില്‍ നിന്നായി 850 മത്സരാര്‍ഥികള്‍ പങ്കെടുത്ത 45ാമത് ചാംപ്യന്‍ഷിപ്പിലാണ് അജിത് രണ്ടാം സ്ഥാനം കരസ്ഥമാക്കിയത്. സിനിമയ്ക്കപ്പുറത്ത് തന്റെ ഇഷ്ടങ്ങളുടെ പുറകെ പോകാൻ ആഗ്രഹിക്കുന്ന താരമാണ് അജിത്ത് കുമാർ. സ്കൂളിൽ എൻസിസിയില്‍ പങ്കെടുക്കുന്ന സമയം മുതല്‍ ഷൂട്ടിങിനോട് അജിത്ത് താൽപര്യം പ്രകടിപ്പിച്ചിരുന്നു. ഷൂട്ടിങിനു പുറമെ ഫോട്ടോഗ്രഫി, റേസിങ് തുടങ്ങിയവയിലൊക്കെ അദ്ദേഹം കയ്യൊപ്പ് പതിപ്പിച്ചിട്ടുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
47-ാം തമിഴ്‌നാട് റൈഫിൾ ഷൂട്ടിങ് ചാംപ്യൻഷിപ്പിൽ പങ്കെടുത്ത് നടൻ അജിത് കുമാർ. ജൂലൈ 25നാണ് മത്സരം ആരംഭിച്ചത്. കോയമ്പത്തൂരിൽ വച്ചുള്ള ആദ്യഘട്ടം പൂർത്തിയാക്കിയ ശേഷം ബാക്കി മത്സരങ്ങളിൽ ത്രിച്ചിയിൽ എത്തിയ താരത്തിന്റെ വിഡിയോകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാണ്. 1500 ഓളം ഷൂട്ടർമാർ പങ്കെടുക്കുന്ന മത്സരം ഈ മാസം അവസാനം വരെ നീളും.
ത്രിച്ചി റൈഫിൾ ക്ലബ്ബിൽ എത്തിയ താരത്തെ കാണാനായി ആരാധകരുടെ പ്രവാഹമായിരുന്നു. തന്നെ കാണാനെത്തിയ ആരാധകരെ അഭിവാദ്യം ചെയ്തതിനുശേഷമാണ് താരം മത്സരത്തിൽ പങ്കെടുക്കാൻ ഇറങ്ങിയത്. 10 മീറ്റർ, 25 മീറ്റർ, 50 മീറ്റർ പിസ്റ്റൾ ഷൂട്ടിങ്ങിലാണ് താരം പങ്കെടുത്തത്.
താരം റൈഫിൾ ക്ലബ്ബിൽ ഉണ്ടെന്നറിഞ്ഞതോടെ ആരാധകർ അവിടേയ്ക്ക് ഒഴുകിയെത്തി. അതോടെ അജിത്തിന് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയിലെത്തി കാര്യങ്ങൾ. തുടർന്ന് പൊലീസ് മേലധികാരികൾ എത്തിയതോടെയാണ് കാര്യങ്ങൾ നിയന്ത്രണവിധേയമായത്. വർഷങ്ങളായി ഷൂട്ടിങ് പരിശീലിക്കുന്ന താരം 2021 ൽ നടന്ന തമിഴ്‌നാട് ഷൂട്ടിങ് സ്റ്റേറ്റ് ചാംപ്യൻഷിപ്പിൽ ആറ് മെഡലുകൾ നേടിയിരുന്നു. വലിമൈയ്ക്കു ശേഷം എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് അജിത് ഇപ്പോൾ അഭിനയിക്കുന്നത്. ചിത്രം പാന്‍ ഇന്ത്യന്‍ റിലീസായി പുറത്തിറക്കാനാണ് അണിയറപ്രവര്‍ത്തകര്‍ ശ്രമിക്കുന്നത്. അഞ്ച് ഭാഷകളില്‍ ആയിരിക്കും സിനിമയുടെ റിലീസ്. ബോണി കപൂറാണ് നിർമാണം. മഞ്ജു വാരിയര്‍ നായികയായി എത്തുന്നു.