സിനിമ ഡസ്ക് : കേരളക്കരയെ ഇളക്കിമറിച്ച് ഉള്ള വരവായിരുന്നു ദളപതി വിജയുടെത്. താരത്തിന് വമ്പൻ സ്വീകരണമാണ് കേരളക്കരയിൽ നൽകിയത്. താരം തിരിച്ചും ആരാധകരോടും സ്നേഹം പ്രകടിപ്പിച്ചു. തന്നെ കാണാൻ വന്ന ആരാധകരെയും ജനങ്ങളെയും ഒരിക്കൽപോലും നിരാശരാക്കാതെയാണ് തിരിച്ചുവിട്ടത്. ഇപ്പോഴിതാ പുതിയ വാർത്തകൾ പുറത്തുവന്നിരിക്കുകയാണ്.ദളപതി വിജയ് നാളെ അഞ്ചുമണിക്ക് തന്റെ ആരാധകരെ കാണും എന്നാണ് അറിയിച്ചിരിക്കുന്നത്. ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ആണ് ആരാധകരുമായി സംവദിക്കുക.വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ചിത്രീകരണത്തിന് വേണ്ടിയാണ് താരം കേരളത്തിൽ എത്തിയത്. ഒരാഴ്ച കൂടി നീണ്ടുനിൽക്കുന്ന ഷൂട്ടിങ്ങിനു ശേഷം പ്രവർത്തകർ തിരികെ പോകും.ദളപതി വിജയുടെ വരവിനെ വളരെ ആവേശത്തോടെയാണ് കേരളത്തിലെ ജനങ്ങൾ വരവേറ്റത്. ലക്ഷക്കണക്കിന് ആളുകൾ ആയിരുന്നു താരത്തെ സ്വീകരിക്കാനായി എയർപോർട്ടിലും പരിസരങ്ങളിലും എത്തിച്ചേർന്നത്. ഷൂട്ടിംഗ് നടക്കുന്ന കലൂർ സ്റ്റേഡിയത്തിന് പുറത്തും വമ്പൻ ജനക്കൂട്ടം ആയിരുന്നു. ഷൂട്ടിങ്ങിനു ശേഷം ദളപതി വിജയ് ആളുകളെ നേരിൽ കാണാനും അവരുമായി സംസാരിക്കാനും ഫോട്ടോ എടുക്കാനും സമയം ചെലവഴിച്ചിരുന്നു.