തലയോലപ്പറമ്പ് : തലയോലപ്പറമ്പിൽ പൊലീസ് സ്റ്റേഷനിലേയ്ക്ക് ‘അതിക്രമിച്ച് കയറി മഴമരം’. പൊലീസ് സ്റ്റേഷൻ വളപ്പിലേയ്ക്ക് മഴമരത്തിന്റെ ചില്ല ഒടിഞ്ഞ് വീണു. സ്റ്റേഷന്റെ മുന്നിൽ നിന്ന മരത്തിന്റെ ചില്ല വളപ്പിലേയ്ക്ക് ഒടിഞ്ഞ് വീഴുകയായിരുന്നു. അപകടത്തിൽ പൊലീസ് സ്റ്റേഷനു മുന്നിലെ ഷെഡും വാഹനങ്ങളും തകർന്നു.
Advertisements
വെളളിയാഴ്ച രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു സംഭവം. സ്റ്റേഷന് മുന്നിലെ പടുകൂറ്റൻ മഴമരം അപ്രതീക്ഷിതമായി ഒടിഞ്ഞ് വീഴുകയായിരുന്നു. മരം ഒടിഞ്ഞ് വീഴുന്ന ശബ്ദം കേട്ട് പൊലീസ് ഉദ്യോഗസ്ഥർ ഓടി മാറിയതിനാൽ വൻ അപകടം ഒഴിവായി. സമീപത്ത് വാഹനങ്ങൾ വയ്ക്കുന്ന ഷെഡ് തകർന്നു. ഉദ്യോഗസ്ഥർക്ക് ആർക്കും പരിക്കില്ല.