തലവടി ഗ്രാമപ്പഞ്ചായത്ത് :കേള്‍വി സഹായ ഉപകരണ വിതരണം നടത്തി

ആലപ്പുഴ : തലവടി ഗ്രാമപ്പഞ്ചായത്ത് 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന ഭിന്നശേഷിക്കാര്‍ക്കുള്ള കേള്‍വി സഹായ ഉപകരണ വിതരണം നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗായത്രി ബി നായര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ ബിന്ദു അബ്രഹാം അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ജോജി എബ്രഹാം മുഖ്യ പ്രഭാഷണം നടത്തി. നിര്‍വ്വഹണ ഉദ്യോഗസ്ഥയായ ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ രജിത ആര്‍ കുമാര്‍ പദ്ധതി വിശദീകരണം നടത്തി.

Advertisements

സ്ഥിരം സമിതി അധ്യക്ഷന്മാരായ കൊച്ചുമോള്‍ ഉത്തമന്‍, സുജി സന്തോഷ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സാറാകുട്ടി ഫിലിപ്പോസ്, ജോജി ജെ വെലപ്പള്ളി, അരുണ്‍ പി ജേക്കബ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ജി വി വിനോദ് കുമാര്‍, അസ്സി. സെക്രട്ടറി അപ്പു കെ എസ്, അങ്കണവാടി പ്രവര്‍ത്തകരായ ശോശാമ്മ, സുമ എന്നിവര്‍ നേതൃത്വം നല്‍കി. കെല്‍ട്രോണ്‍ നിര്‍മ്മിച്ച സഹായ ഉപകരണങ്ങളാണ് 16 ഓളം ഗുണഭോക്താക്കള്‍ക്ക് വിതരണം നടത്തിയത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.