തീയറ്ററിലെ അപ്രതീക്ഷിത വിജയം; വിജയഗാഥയുടെ 50 ദിനങ്ങൾ ആഘോഷിച്ചു ടീം തലവൻ

മികച്ച പ്രേക്ഷക പ്രതികരണത്തോടെ ബോക്സോഫീസില്‍ സൂപ്പര്‍ഹിറ്റായി മാറിയ ജിസ് ജോയുടെ ബിജു മേനോന്‍ – ആസിഫ് അലി ചിത്രം തലവന്‍ തീയറ്ററുകളില്‍ അമ്ബതു ദിവസം പിന്നിടുന്നു. മേയ് 24നു പുറത്തിറങ്ങിയ ഈ ചിത്രത്തെ നിരൂപകരും പ്രേക്ഷകരും ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. ഫീല്‍ – ഗുഡ് ചിത്രങ്ങളില്‍ നിന്നുള്ള സംവിധായകന്‍ ജിസ് ജോയുടെ വ്യതിചലനം ഗുണം ചെയ്തപ്പോള്‍ മികച്ചൊരു ത്രില്ലറാണ് പ്രേക്ഷകര്‍ക്ക് ലഭിച്ചത്.
ഉലകനായകന്‍ കമല്‍ ഹാസന്‍ അടക്കം കലാസാംസ്കാരിക മേഖലയിലെ പല പ്രമുഖരും ചിത്രത്തെ അഭിനന്ദിച്ച്‌ മുന്നോട്ടുവന്നിരുന്നു.

Advertisements

ഇന്ത്യയ്ക്കു പുറത്തും മികച്ച കളക്ഷനാണ് ചിത്രത്തിന് ലഭിച്ചത്. രണ്ട് വ്യത്യസ്ത റാങ്കുകളിലുള്ള പൊലീസ് ഓഫീസർമാരുടെ ഇടയിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ പ്രേക്ഷകർക്ക് മുന്നില്‍ അവതരിപ്പിച്ച ചിത്രം അരുണ്‍ നാരായണ്‍ പ്രൊഡക്ഷൻസിന്റെയും ലണ്ടൻ സ്റ്റുഡിയോസിന്റെയും ബാനറുകളില്‍ അരുണ്‍ നാരായണ്‍, സിജോ സെബാസ്റ്റ്യൻ എന്നിവർ ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്. അനുശ്രീ, മിയ, ദിലീഷ് പോത്തൻ, കോട്ടയം നസീർ, ശങ്കർ രാമകൃഷ്ണൻ, ജോജി കെ. ജോണ്‍, ദിനേശ്, അനുരൂപ്, നന്ദൻ ഉണ്ണി, ബിലാസ് എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ശരത് പെരുമ്ബാവൂർ, ആനന്ദ് തേവരക്കാട്ട് എന്നിവരാണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സംഗീതം& പശ്ചാത്തലസംഗീതം – ദീപക് ദേവ്, ഛായാഗ്രഹണം – ശരണ്‍ വേലായുധൻ. എഡിറ്റിംഗ് – സൂരജ് ഇ എസ്, കലാസംവിധാനം – അജയൻ മങ്ങാട്, സൗണ്ട് – രംഗനാഥ് രവി, മേക്കപ്പ് – റോണക്സ് സേവ്യർ, കോസ്റ്റ്യൂം – ജിഷാദ്, ചീഫ് അസ്റ്റോസ്സിയേറ്റ് ഡയറക്ടർ – സാഗർ, അസ്റ്റോസ്സിയേറ്റ് ഡയറക്ടേർസ് – ഫർഹാൻസ് പി ഫൈസല്‍, അഭിജിത്ത് കെ എസ്, പ്രൊഡക്ഷൻ മാനേജർ – ജോബി ജോണ്‍, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – ഷെമീജ് കൊയിലാണ്ടി, പ്രൊഡക്ഷൻ കണ്‍ട്രോളർ – ആസാദ് കണ്ണാടിക്കല്‍, പി ആർ ഒ – വാഴൂർ ജോസ്, ആതിര ദില്‍ജിത്ത്, ഡിജിറ്റല്‍ മാർക്കറ്റിംഗ് – അനൂപ് സുന്ദരൻ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

Hot Topics

Related Articles