വൈക്കം : തലയാഴം പഞ്ചായത്ത് 8-ാം വാര്‍ഡിലെ മുഴുവന്‍ കുടുംബങ്ങളും, തൊഴിലുറപ്പ് തൊഴിലാളികളും, അയല്‍ക്കൂട്ടം, എ. ഡി. എസ് എന്നീ സംഘടനകളുടേയും നേതൃത്വത്തില്‍ ക്രിസ്തുമസ്-ന്യൂ ഇയര്‍ ആഘോഷം നടത്തി.
ആലത്തൂര്‍ കുരിശുപള്ളി ജംഗ്ഷനില്‍ വാര്‍ഡ് മെമ്പര്‍ പ്രീജു കെ. ശശിയുടെ നേതൃത്വത്തില്‍ വാര്‍ഡിലെ മുതിര്‍ന്ന അംഗങ്ങളായ കാരുവള്ളി പാപ്പച്ചി, കൊയ്യേലിച്ചിറ കല്ല്യാണി എന്നിവര്‍ കേക്കുമുറിച്ച് മധുരം പങ്കുവെച്ച് ആഘോഷം ഉദ്ഘാടനം ചെയ്തു.
വാര്‍ഡ് മെമ്പര്‍ പ്രീജു കെ. ശശി അദ്ധ്യക്ഷത വഹിച്ചു. എ. ഡി. എസ് പ്രസിഡന്റ് സി. ജി നിര്‍മ്മല, മറ്റു ഭാരവാഹികളായ സബിതമോള്‍, മിനിമോള്‍ വര്‍ക്കി, അല്ലി റാണി, കുഞ്ഞുമോള്‍, ഷൈല പേരൂര്‍, ശാരി തോട്ടത്തില്‍, പി. യു ജയശ്രീ എന്നിവര്‍ നേതൃത്വം നല്‍കി. ക്രിസ്തുമസ് പാപ്പായുടെ വേഷമണിഞ്ഞ് എത്തിയവര്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു.