തലയാഴം: തലയാഴം തൃപ്പക്കുടം ശ്രീ മഹാദേവ ക്ഷേത്രത്തിൽ തിരുവുത്സവത്തിന് കൊടിയേറി. ഇന്നലെ വൈകുന്നേരം 7.30ന് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ മനയാറ്റത്തുമന ദിനേശൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിലാണ് കൊടിയേറ്റ് നടന്നത്. ഇന്ന് രാവിലെ എട്ടിന് ശ്രീബലി, വൈകുന്നേരം നാലിന് പൂത്താലം, മയൂര നൃത്തം, അഞ്ചിന് കാഴ്ചശ്രീബലി, 8.30ന് ഫ്യൂഷൻ. മാർച്ച് ഒന്നിന് ഉച്ചയ്ക്ക് ഒന്നിന് ഉത്സവബലി ദർശനം, വൈകുന്നേരം 6.45ന് നൃത്തനൃത്ത്യങ്ങൾ എന്നിവ നടക്കും.
മാർച്ച് രണ്ടിന് ഉച്ചയ്ക്ക് ഒന്നിന് ഉത്സവബലി ദർശനം, വൈകുന്നേരം 6.45ന് നൃത്തസന്ധ്യ, 8.30ന് ഫ്യൂഷൻ തിരുവാതിര എന്നിവയും മൂന്നിന് രാവിലെ 8.30ന് ശ്രീബലി, വൈകുന്നേരം അഞ്ചിന് കാഴ്ച ശ്രീബലി, വൈകുന്നേരം ഏഴിന് മേജർ സെറ്റ് കഥകളി മാർച്ച് നാലിന് രാവിലെ 8.30ന് ശ്രീ ബലി, വൈകുന്നേരം അഞ്ചിന് കാഴ്ചശ്രീബലി, 6.45ന് ഗാനസന്ധ്യ, ഒൻപതിന് ഫ്യൂഷൻ തിരുവാതിര, അഞ്ചിന് രാവിലെ 8.30ന് ശ്രീബലി, വൈകുന്നേരം 4.30ന് വടക്കുംചേരിമേൽ എഴുന്നള്ളത്ത് എന്നിവയും നടക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കൂടാതെ മാർച്ച് ആറിന് രാവിലെ 8.30ന് ശ്രീബലി, വൈകുന്നേരം 4.30ന് തെക്കുംചേരി മേൽ എഴുന്നള്ളത്ത്, ഏഴ് മണിക്ക് തില്ലാന കച്ചേരി, ഒൻപതിന് കുറത്തിയാട്ടം, മാർച്ച് ഏഴിന് രാവിലെ 8.30ന് ശ്രീബലി, ഉച്ചയ്ക്ക് 12ന് ദിവ്യ മന്ത്രാർച്ചന, വൈകുന്നേരം 4.30ന് കാഴ്ചശ്രീബലി, രാത്രി 9.30ന് നൃത്തനിശ. എട്ടിന് രാവിലെ 8.30ന് ഓട്ടൻതുള്ളൽ, വൈകുന്നേരം ആറിന് കൊടിയിറക്ക്, രാത്രി ഒൻപതിന് സംഗീത സദസ് , 11.30ന് ആറാട്ട് വരവ്. 12ന് ആറാട്ട് എതിരേൽപ് എന്നിവയും നടക്കും. വൈക്കം ദേവസ്വം ഡെപ്യൂട്ടി കമ്മീഷണർ കെ. ആർ. ശ്രീലത, അസിസ്റ്റൻ്റ് കമ്മീഷണർ എം.ജി. മധു, സബ് ഗ്രൂപ്പ് ഓഫീസർ എസ്. അനിൽകുമാർ, ഉപദേശക സമിതി സെക്രട്ടറി ആർ. സുരേഷ്, പ്രസിഡൻ്റ് രാജേന്ദ്രൻനായർ, ജോയിൻ്റ് സെക്രട്ടറി സെക്രട്ടറിമാരായ ബാബു കുറിച്ചിക്കുന്നേൽ, വി.വിബിമോൻ തുടങ്ങിയവർ നേതൃത്വം നൽകും.