തലയോലപ്പറമ്പിൽ പാടത്ത് പണിക്കിടയിൽ കർഷക തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു

തലയോലപ്പറമ്പ് : പാടത്ത് പണിക്കിടയിൽ കർഷക തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു.തിങ്കളാഴ്ച രാവിലെ 11.30 ഓടെ തലയോലപ്പറമ്പ് ആലങ്കേരി പാടശേഖരത്തിലായിരുന്നു സംഭവം. വടയാർ കോരിക്കൽ സെറ്റിൽമെൻ്റ് കോളനിയിൽ അപ്പു (70)വാണ് മരിച്ചത്. കൃഷിപ്പണിക്കിടെ നിലത്ത് കുഴഞ്ഞ് വീണ ഇദ്ദേഹത്തെ സമീപത്ത് കൃഷിപ്പണിയിൽ ഏർപ്പെട്ടിരുന്ന മകനും സഹപ്രവർത്തകരും ചേർന്ന് തലയോലപ്പറമ്പ് ഗവൺമെൻ്റ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തലയോലപ്പറമ്പ് പോലീസ് മേൽനടപടി സ്വീകരിച്ചു. സംസ്കാരം നടത്തി. ഭാര്യ: ചിന്ന മക്കൾ: സുമേഷ്, ജിനീഷ്. ഫോട്ടോ: അപ്പു 70

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.