വൈക്കം: തലയാഴത്ത് സിഡിഎസ് തെരഞ്ഞെടുപ്പിൽ സിപിഐയുടെ ഒദ്യോഗിക സ്ഥാനാർഥിയെ സി പി ഐ റിബൽ പരാജയപ്പെടുത്തി. തെരഞ്ഞെടുപ്പിൽ സിപിഎമ്മിൻ്റേയും കോൺഗ്രസിൻ്റേയും ഏതാനും സിഡിഎസ് അംഗങ്ങളുടെ വോട്ട് ലഭിച്ചതോടെയാണ് സിപിഐയുടെ തലയാഴം സൗത്ത് സെക്രട്ടറിയായിരുന്ന പി.ആർ രജനി റിബലായി മത്സരിച്ച അൽഫോൺസയോട് പരാജയപ്പെട്ടത്.
തെരഞ്ഞെടുപ്പിൽ അൽഫോൺസയ്ക്ക് ഒൻപത് വോട്ടും പി.ആർ. രജനിക്ക് ആറ് വോട്ടും ലഭിച്ചു. സിഡിഎസിൽ ആദ്യത്തെ ഒന്നര വർഷക്കാലം സിപിഎമ്മിനും തുടർന്നുള്ള ഒന്നര വർഷക്കാലം സിപിഐക്കും അധ്യക്ഷ സ്ഥാനമെ ന്നായിരുന്നു ധാരണ. ഈ ധാരണ പ്രകാരം ആദ്യത്തെ ഒന്നര വർഷക്കാലം സിപിഎം അംഗം ചെയർപേഴ്സണായി പ്രവർത്തിച്ചു. സിപിഎം അംഗത്തിൻ്റെ കാലാവധി തീർന്ന സമയം സാങ്കേതികമായ തടസങ്ങൾ മൂലം താൽക്കാലിക ചെയർപേഴ്സണായി അൽഫോൺസ ചുമതലയേറ്റു. പിന്നീട് സാങ്കേതിക തടസങ്ങൾ ഒഴിവായതിനെ തുടർന്നാണ് തിങ്കളാഴ്ച വീണ്ടും സിഡിഎസ് ചെയർപേഴ്ൺ തെരഞ്ഞെടുപ്പ് നടന്നത്. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പുന്നപ്പുഴി വാർഡിലെ സി പി എം സ്ഥാനാർഥിയുടെ പരാജയത്തിന് പി.ആർ.രജനിയുടെ പ്രവർത്തനവും കാരണമായെന്നാരോപിച്ചാണ് സി പി എമ്മിലെ അംഗങ്ങൾ എതിരായി വോട്ടു ചെയ്തതെന്ന് പറയപ്പെടുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ചില കോൺഗ്രസ് അംഗങ്ങളും സി പി എം അംഗങ്ങൾക്കൊപ്പം ചേർന്നപ്പോൾ ബിജെപിയുടെ പ്രതിനിധിയായ സിഡി എസ് അംഗ ത്തിൻ്റെ വോട്ട് സി പി ഐയുടെ ഔദ്യോഗിക സ്ഥാനാർഥിക്ക് ലഭിച്ചു. സി പി ഐ നേതൃത്വം ആവശ്യപ്പെട്ടതിനെ തുടർന്ന് തെരഞ്ഞെടുപ്പിൽ വിജയിച്ച അൽഫോൺസ രാജിവച്ചേക്കുമെന്ന് സൂചനയുണ്ട്. സിഡിഎസ് തെരഞ്ഞെടുപ്പ് സി പി എമ്മിലും കോൺഗ്രസിലും അസ്വസ്ഥതയുണ്ടാക്കിയിട്ടുണ്ട്. എൽഡിഎഫ് സമവായത്തോടെ സ്ഥാനാർഥിയെ നിശ്ചയിച്ചിരുന്നെങ്കിൽ ഇപ്പോഴത്തെ വിവാദം ഒഴിവാക്കാനാകുമെന്ന് എൽഡിഎഫിലുള്ളവർ പറയുന്നു. തലയാഴം പഞ്ചായത്ത് ഭരിക്കുന്ന കോൺഗ്രസിലെ അംഗങ്ങൾക്കിടയിലും സിഡിഎസ് ചെയർപേഴ്സൺ തെരഞ്ഞെടുപ്പ് ഭിന്നതയ്ക്കിടയാക്കി. പഞ്ചായത്ത് പ്രസിഡൻ്റും മറ്റു ചിലരും സി പി എം അംഗത്തിനു അനുകൂലമായപ്പോൾ കോൺഗ്രസിലെ മറ്റു ചില അംഗങ്ങൾ സി പി ഐറിബലിന് പിന്തുണ നൽകി. സി ഡി എസ് ചെയർപേഴ്സൺ തെരഞ്ഞെടുപ്പിലെ ജയപരാജയങ്ങൾ തലയാഴത്തെ രാഷ്ട്രീയ രംഗത്ത് ഏറെ നാൾ ചൂടാറാതെ നിൽക്കാനാണ് സാധ്യതയെന്ന് പരക്കെ സംസാരമുണ്ട്.