തലയാഴം മണ്ഡലം കോണ്‍ഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തില്‍ ചാച്ചാജിയുടെ 132-ാം ജന്മദിനം ആഘോഷിച്ചു

പത്തനംതിട്ട: രാഷ്ട്ര ശില്പി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ 132-ാം മത് ജന്മദിനവും അനുസ്മരണ യോഗവും ആഘോഷമാക്കി തലയാഴം മണ്ഡലം കോണ്‍ഗ്രസ്സ് കമ്മറ്റി. ചാച്ചാജിയുടെ ചിത്രത്തില്‍ അംഗങ്ങള്‍ പുഷ്പാര്‍ച്ചന നടത്തി. യോഗം ഡിസിസി മെമ്പര്‍ യു. ബേബി ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ രാജീവ് ജി, വിവേക് പ്ലാത്താനത്ത്, സേവ്യര്‍ ചീറ്ററ, ചന്ദ്രബോസ് താഴത്ത് വീട്ടില്‍ , സജീവ് ഉഴുന്നു തറ, പ്രദിപ് ഉണ്ണിയമ്പിത്തറ, സാജന്‍ പള്ളിത്തറ, തങ്കച്ചന്‍ പൗവ്വത്തില്‍, പി.ടി. സലിം , വി. പോപ്പി, നോമി വടക്കേല്‍, ദേവദാസ് , രാജപ്പന്‍ ചിറ്റാത്തറ, ബിജു പള്ളിത്തറ, ജവഹര്‍ ബാലവേദി മണ്ഡലം പ്രസിഡന്റ് കിഷോര്‍ ഷൈനോ തുടങ്ങിയവര്‍ സംസാരിച്ചു.

Advertisements

Hot Topics

Related Articles