തലയോലപ്പറമ്പിലെ കൂട്ട ആത്മഹത്യാ ശ്രമം, മരണം മൂന്നായി; മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന പിതാവ് സുകുമാരനും മരിച്ചു; മകള്‍ അപകട നിലയില്‍

കോട്ടയം: തലയോലപ്പറമ്പില്‍ നാടിനെ കണ്ണീരിലാഴ്ത്തി ഒരു കുടുംബത്തിലെ നാലു പേരുടെ ദുരന്തം. ആസിഡ് ഉള്ളില്‍ച്ചെന്നാണ് അമ്മയെയും, അച്ഛനെയും രണ്ടു പെണ്‍മക്കളെയും വീടിനുള്ളില്‍ കണ്ടെത്തിയത്. ഇതില്‍ അമ്മയും മകളും, മരിച്ചതിന് പിന്നാലെ അച്ഛനും മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ മരിച്ചു. രണ്ടാമത്തെ മകള്‍ അപകട നില തരണം ചെയ്തിട്ടില്ല.

Advertisements

തലയോലപ്പറമ്പ് ബ്രഹ്‌മമംഗലം കാലായില്‍ സുകുമാരന്‍ (52), ഭാര്യ സീന (48) ,മകള്‍ സൂര്യ (26) എന്നിവരാണ് ആസിഡ് ഉള്ളില്‍ച്ചെന്ന് മരിച്ചത്. മകള്‍ സുവര്‍ണ (23) ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നാണ് നാലു പേരും ജീവനൊടുക്കാന്‍ ശ്രമിച്ചതെന്നാണ് ലഭിക്കുന്ന സൂചന. ഇന്നലെ രാത്രി 10.30 ന് അയല്‍വാസികളാണ് ഇവരെ അവശ നിലയില്‍ കണ്ടെത്തിയത്. മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും സീന മരിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.