തലയോലപ്പറമ്പില്‍ നാടിനെ കണ്ണീരിലാഴ്ത്തി കുടുംബത്തിന്റെ ജീവനൊടുക്കല്‍; ആസിഡ് ഉള്ളിലെത്തിയ കുടുംബത്തിന്റെ ദുരന്തം നാടിന്റെ ദുഖമായി; അമ്മയും മകളും മരിച്ചു; അച്ഛനും ഒരു മകളും അപകട നിലയില്‍, അമ്മ കോവിഡ് പോസിറ്റീവെന്ന് പരിശോധനാഫലം

കോട്ടയം: തലയോലപ്പറമ്പില്‍ നാടിനെ കണ്ണീരിലാഴ്ത്തി ഒരു കുടുംബത്തിലെ നാലു പേരുടെ ദുരന്തം. ആസിഡ് ഉള്ളില്‍ച്ചെന്നാണ് അമ്മയെയും, അച്ഛനെയും രണ്ടു പെണ്‍മക്കളെയും വീടിനുള്ളില്‍ കണ്ടെത്തിയത്. ഇതില്‍ അമ്മയും മകളും, മരിച്ചപ്പോള്‍ അച്ഛനും രണ്ടാമത്തെ മകളും അപകട നില തരണം ചെയ്തിട്ടില്ല. അമ്മ കോവിഡ് പോസിറ്റീവായിരുന്നുവെന്ന് പരിശോധനയില്‍ കണ്ടെത്തി.

Advertisements

തലയോലപ്പറമ്പ് ബ്രഹ്‌മമംഗലം കാലായില്‍ സുകുമാരന്റെ ഭാര്യ സീനയും(48), മകള്‍ സൂര്യ (26)യുമാണ് ആസിഡ് ഉള്ളില്‍ച്ചെന്ന് മരിച്ചത്. ഭര്‍ത്താവ് സുകുമാരന്‍ (52), മകന്‍ സുവര്‍ണ (23) എന്നിവര്‍ ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നാണ് നാലു പേരും ജീവനൊടുക്കാന്‍ ശ്രമിച്ചതെന്നാണ് ലഭിക്കുന്ന സൂചന. മക്കളുടെ വിവാഹം നടക്കാത്തതില്‍ മാതാപിതാക്കള്‍ അതിയായി ദുഖിതരായിരുന്നു. ഇതും ആത്മഹത്യാശ്രമത്തിനു കാരണമായതായി കരുതുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇന്നലെ രാത്രി 10.30 ന് അയല്‍വാസികളാണ് ഇവരെ അവശ നിലയില്‍ കണ്ടെത്തിയത്. മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും സീന മരിച്ചു. മറ്റുള്ളവരെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. സുകുമാരന്‍ അബോധാവസ്ഥയിലാണ്. സീനയുടെ മൃതദേഹം മുട്ടുചിറ ആശുപത്രി മോര്‍ച്ചറിയില്‍. മകളുടെ മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേയ്ക്കു മാറ്റിയിട്ടുണ്ട്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.