തലയോലപ്പറമ്പ് റോട്ടറി ക്ലബ്ബിലെ പുതിയ ഭാരവാഹികൾ സ്ഥാനമേറ്റു

തലയോലപ്പറമ്പ്: തലയോലപ്പറമ്പ് റോട്ടറി ക്ലബ്ബിന്റെ ജനറൽ ബോഡി പ്രസിഡന്റ്‌ ഡോ എൻ ശശിയുടെ അധ്യക്ഷതയിൽ ചേർന്നു. മുൻ റോട്ടറി ഡിസ്ട്രിക്ട് 3211ഗവർണർ കെ ശ്രീനിവാസനാണ് സമ്മേളനം ഉൽഘാടനം ചെയ്തത്. അസിസ്റ്റന്റ് ഗവർണർ എസ് ഡി.സുരേഷ്ബാബു പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞയും ഉയരെ എന്ന പ്രൊജക്റ്റും ഉൽഘാടനം ചെയ്തു. കൂടാതെ പുതിയ ഭാരവാഹികളായി എൻ ദിൻരാജ്, സെക്രട്ടറിയായി ഗിരീഷ് കുമാർ, ട്രഷറർ ആയി രാജീവ്‌, സർജന്റ് അറ്റ് ആംസ് ആയി വിനയൻ എന്നിവരും എക്സിക്യൂട്ടീവ് കമ്മിറ്റിയും സ്ഥാനമേറ്റു. യോഗത്തിൽ അതിഥികളായി സിനിമ താരം സജി പൊന്നൻ, കലാഭവൻ കണ്ണനുണ്ണി എന്നിവർ പങ്കെടുത്തു. സെക്രട്ടറി ഷിജോ പി എസ് സ്വാഗതവും അഡ്വ ശ്രീകാന്ത് സോമൻ കൃതജ്ഞതയും പ്രകാശിപ്പിച്ചു.

Advertisements

Hot Topics

Related Articles