കെ ആർ. നാരായണൻ സ്മാരക തലയോലപ്പറമ്പ് എസ്എൻഡിപി യൂണിയനിലെ 4157 കരിപ്പാടം ശാഖയിലെ ഗുരുദേവ വിഗ്രഹ പ്രതിഷ്ഠയുടെ 11ആമത് വാർഷികാ ഘോഷങ്ങൾ യൂണിയൻ സെക്രട്ടറി എസ് ഡി.സുരേഷ് ബാബു ഭദ്രദീപം കൊളുത്തി ഉൽഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് ബേബി കെ ആനിക്കാട്ട് അധ്യക്ഷത വഹിച്ചു. സെക്രട്ടറി എൻ എസ് ഹർഷൻ സ്വാഗതം ആശംസിച്ചു.
Advertisements
ക്ഷേത്രത്തിൽ നടന്ന മഹാ ഗുരുപൂജയ്ക്കും മറ്റു ക്ഷേത്ര ചടങ്ങുകൾക്കും മണീട് സുരേഷ് തന്ത്രികൾ, ഷോജൻശാന്തികൾ നേതൃത്വം നൽകി. യോഗത്തിൽ രാധ കുന്നശേരി, ഷൈനിവിനോദ്, സുധിഷിബു, ഈ ആർ. തങ്കപ്പൻ, കെ കെ. രാജപ്പൻ, പി ആർ നാടേശൻ തുടങ്ങിയവർ പ്രസംഗിച്ചു.