തലയോലപ്പറമ്പ്: തലയോലപ്പറമ്പിൽ നടന്ന കെ ആർ നാരായണൻ സ്മാരക യൂണിയൻ നേതൃത്വയോഗം യൂണിയൻ സെക്രട്ടറി എസ് ഡി സുരേഷ് ബാബു ഉൽഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് ഈ ഡി പ്രകാശൻ അധ്യക്ഷത വഹിച്ചു. കേരളത്തിൽ എയിംസ് അനുവദിക്കുന്ന പക്ഷം വെള്ളൂരിൽ ന്യൂസ് പ്രിന്റ് നഗറിൽ അനുവദിക്കണമെന്ന് യോഗം കേന്ദ്ര സംസ്ഥാന ഗവണ്മെന്റുകളോട് അഭ്യർദിച്ചു. വൈക്കം സത്യാഗ്രഹത്തിന്റെ ശതാബ്ദി ആഘോഷിക്കുന്ന ഈ വേളയിൽ വൈക്കത്തിന്നു പ്രത്യേക പ്രാധാന്യം നൽകണമെന്നും യോഗം പ്രമേയത്തി ലൂടെ ആവശ്യപ്പെട്ടു. യോഗത്തിൽ വൈസ് പ്രസിഡന്റ് രഞ്ജിത് രാജപ്പൻ,പി കെ വേണുഗോപാൽ, യൂഎസ്.പ്രസന്നൻ, വനിതാ സംഘം പ്രസിഡന്റ് ജയ അനിൽ, ധന്യ പുരുഷോത്തമൻ, യൂത്ത് മൂവ്മെന്റ് ഭാരവാഹികളായ അഭിലാഷ് രാമൻകുട്ടി, ഗൗതം സുരേഷ് ബാബു, സജി, അച്ചു ഗോപി തുടങ്ങിയ നേതാക്കൾ പ്രസംഗിച്ചു.