തലയോലപ്പറമ്പ് : പ്രാഥമിക സഹകരണ ബാങ്കുകളിൽ 2024 മാർച്ച് 31ന് ശേഷമുള്ള ആർബിട്രേഷൻ, എക്സിക്യൂഷൻ കേസുകൾ തീർപ്പാക്കുന്നതിനായി കുടിശിക നിവാരണം ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി ഫാർമേഴ്സ് ബാങ്കിൽ നടപ്പിലാക്കുന്നതിൻ്റെ ഭാഗമായി വായ്പ അദാലത്ത് സംഘടിപ്പിക്കുന്നു. വായ്പകളിൽ മേൽ നടപടികൾ സ്വീകരിച്ചിട്ടുള്ള വായ്പക്കാർ 21നു ബാങ്കിൻ്റെ പൊതിശാഖയിലും 24ന് ഹെഡ് ഓഫീസിലും 25ന് മിടായിക്കുന്നം ശാഖയിലും ജൂലൈ എട്ടിന് തലയോലപ്പറമ്പ് മെയിൻ ശാഖയിലും നടത്തുന്ന അദാലത്തുകളിൽ പങ്കെടുക്കണമെന്ന് സഹകരണ വകുപ്പ് വൈക്കം കാർഡ് ബാങ്ക് ഗ്രൂപ്പ് സ്പെഷ്യൽ സെയിൽ ഓഫീസർ വി. തുഷാന്ത് അറിയിച്ചു
Advertisements