‘തല്ലുമാല’ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ്.

കൊച്ചി: ടൊവിനോ തോമസ്,ഷൈൻ ടോം ചാക്കോ,കല്യാണി പ്രിയദർശൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ‘തല്ലുമാല ‘ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി.
‘അനുരാഗ കരിക്കിൻ വെള്ളം, ഉണ്ട്,ലവ് എന്നി ചിത്രങ്ങൾക്കു ശേഷം ഖാലിദ് റഹ്മാൻ ഒരുക്കുന്ന ഈ ചിത്രത്തിൽ ലുക്ക്മാൻ, ചെമ്പൻ വിനോദ്, ജോണി ആന്റണി, ഓസ്റ്റിൻ, അസീം ജമാൽ തുടങ്ങിയ മറ്റു പ്രമുഖ താരങ്ങളും അഭിനയിക്കുന്നു.

Advertisements

ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ രചന മുഹ്സിൻ പരാരി, അഷ്റഫ് ഹംസ എന്നിവർ ചേർന്ന് നിർവ്വഹിക്കുന്നു.
ക്യാമറ-ജിംഷി ഖാലിദ്, സംഗീതം-വിഷ്ണു വിജയ്, ഗാനരചന-മുഹ്സിൻ പരാരി,പ്രൊഡക്ഷൻ കൺട്രോളർ-സുധർമൻ വള്ളിക്കുന്ന്,എഡിറ്റർ- നിഷാദ് യൂസഫ്,ആർട്ട്- ഗോകുൽദാസ്,മേക്കപ്പ്- റോണക്സ് സേവ്യർ,ചീഫ് അസോസിയേറ്റ്-റഫീഖ് ഇബ്രാഹിം,ഡിസൈൻ- ഓൾഡ്മോങ്ക്,സ്റ്റിൽസ്- വിഷ്ണു തണ്ടാശ്ശേരി,പി ആർ ഒ-എ എസ് ദിനേശ്.

Hot Topics

Related Articles