താമരശ്ശേരിയിൽ നിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവം; മുഖ്യപ്രതികൾ ഉൾപ്പെടെ ആറ് പേർ പിടിയിൽ

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരി അടിവാരത്ത് നിന്നും മൊബൈല്‍ ഷോപ്പുടമയായ ഹർഷാദിനെ തട്ടിക്കൊണ്ട് പോയ സംഭവത്തില്‍ പ്രധാന പ്രതികള്‍ ഉള്‍പ്പെടെ ആറ് പേർ പിടിയില്‍. സാമ്ബത്തിക ഇടപെടുമായി ബന്ധപ്പെട്ട തർക്കമാണ് തട്ടിക്കൊണ്ട് പോകലിന് പിന്നിലെന്ന് പൊലീസ് വ്യക്തമാക്കി. ഹർഷാദിനെ തടവിലാക്കിയവർ ക്രൂരമായി മർദിച്ചെന്നും കുടുംബത്തിന് പൊലീസ് സംരക്ഷണം ആവശ്യപ്പെടുമെന്നും അമ്മ റഷീദ പറഞ്ഞു. ഹർഷാദിനെ അടിവാരത്ത് വെച്ച്‌ തട്ടിക്കൊണ്ട് പോയത് പത്ത് പേരടങ്ങുന്ന സംഘമാണെന്നാണ് പൊലീസിന് കിട്ടിയ വിവരം.

Advertisements

നേരത്തെ പണമിടപാട് സ്ഥാപനം നടത്തിയിരുന്ന ഹർഷാദുമായി താമരശ്ശേരി സ്വദേശികളായ ചിലർക്ക് സാമ്ബത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നു. ഇവർ ഹർഷാദ് മുഖേന മറ്റൊരാള്‍ക്ക് കൈമാറിയ പത്ത് ലക്ഷം രൂപ നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട് തർക്കം നില നില്‍ക്കുന്നുണ്ട്. ഈ പണം ആവശ്യപ്പെട്ട് സംഘം പലതവണ ഹർഷാദിനെ സമീപിച്ചെന്നാണ് സൂചന. ഇതിന് പിന്നാലെയാണ് ഹർഷാദിനെ ഫോണില്‍ വിളിച്ച്‌ വരുത്തിയ ശേഷം സംഘം തട്ടിക്കൊണ്ടുപോയത്. ലോറിയുള്‍പ്പെടെ ഉപയോഗിച്ച്‌ കാർ വളഞ്ഞ ശേഷമാണ് ഹർഷാദിനെ ബലം പ്രയോഗിച്ച്‌ ഇവരുടെ വാഹനത്തിലേക്ക് കയറ്റിയത്. പിന്നാലെ വൈത്തിരിയിലെ രണ്ട് റിസോർട്ടുകളിലായി താമസിപ്പിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സംഘത്തിന് നഷ്ടമായ പണം ഭീഷണിപ്പെടുത്തി ബന്ധുക്കളില്‍ നിന്നും കൈക്കലാക്കുകയായിരുന്നു ലക്ഷ്യം. പക്ഷെ മാധ്യമങ്ങളില്‍ വാർത്ത വന്നതോടെ കാര്യങ്ങള്‍ കൈ വിട്ടു പോയെന്ന് മനസിലാകിയാണ് ഹർഷാദിനെ ഇന്നലെ രാത്രി തന്നെ വിട്ടയാക്കാൻ സംഘം തീരുമാനിച്ചത്. ഇതിന് പിന്നാലെ സംഘത്തിലെ പ്രധാനിയായ താമരശ്ശേരി അമ്ബയത്തോട് സ്വദേശി അല്‍ഷാജ് പൊലീസിന്റെ പിടിയിലായി. ഹർഷാദിനെ വാഹനത്തില്‍ കയറ്റുന്നതിനിടെ ഇയാളുടെ കാലിന് പരിക്കേറ്റിട്ടുണ്ട്. സംഭവത്തില്‍ നേരിട്ട് ബന്ധമുള്ളവരാണ് പിടിയിലായവരില്‍ നാല് പേര്‍. അതേസമയം പണം ആവശ്യപ്പെട്ടാണ് ഹർഷാദിനെ ക്രൂരമായി മർദിച്ചതെന്ന് കുടുംബം ആരോപിച്ചു. പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട ചേവായൂർ പൊലീസിനെ സമീപിക്കാനും കുടുംബം തീരുമാനിച്ചിട്ടുണ്ട്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.