തനിമ പുരസ്കാരത്തിന് കൃതികൾ ക്ഷണിക്കുന്നു ; കൂടുതൽ വിവരങ്ങൾ അറിയാം

കോഴിക്കോട് : പതിമൂന്നാമത് തനിമ പുരസ്കാരത്തിന് കൃതികള്‍ ക്ഷണിക്കുന്നു. 2015 ജനുവരി ഒന്നിനു ശേഷം ആദ്യപതിപ്പായി പുറത്തിറങ്ങിയ യാത്രവിവരണ ഗ്രന്ഥങ്ങളാണ് ഈ വര്‍ഷത്തെ പുരസ്കാരത്തിന് പരിഗണിക്കുന്നത്. സ്വന്തം യാത്ര അനുഭവങ്ങൾ ആവിഷ്കരിക്കുന്ന മൗലിക ഗ്രന്ഥങ്ങളാണ് അയക്കേണ്ടത്.

Advertisements

പ്രസാധകര്‍ക്കും വായനക്കാര്‍ക്കും കൃ
തികള്‍ അയക്കാം. 10,000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.
പുസ്തകത്തിന്റെ മൂന്നു കോപ്പികള്‍ ബയോഡേറ്റ സഹിതം 2021 ഡിസംബർ 31നകം കണ്‍വീനര്‍, തനിമ പുരസ്കാരം, തനിമ കലാസാഹിത്യവേദി കേരള, പി.ബി. നമ്പര്‍: 833, മാവൂര്‍ റോഡ്, കോഴിക്കോട് 673 004 എന്ന വിലാസത്തിൽ അയക്കണം

Hot Topics

Related Articles