കുട്ടികൾ സുരക്ഷിതരും സന്തോഷവതികളുമാണ്; താനൂരിൽ നിന്ന് കാണാതായ പെൺകുട്ടികളെ ട്രെയിൻ മാർഗം നാട്ടിലെത്തിക്കും

മുംബൈ: താനൂരിൽ നിന്ന് കാണാതായ പെണ്‍കുട്ടികളുമായി ഇന്ന് തന്നെ മുംബൈയില്‍ നിന്ന് മടങ്ങുമെന്ന് പൊലീസ്. വൈകുന്നേരം അഞ്ചരയോടെ ട്രെയിന്‍ മാര്‍ഗം പൂനെയില്‍ നിന്ന് മടങ്ങുമെന്ന് പൊലീസ് അറിയിച്ചു. നാളെ ഉച്ചയ്ക്ക് 12 മണിയോടെ തിരൂരിലെത്തും. ഗരീബ് രഥ് എക്സ്പ്രസിലായിരിക്കും കുട്ടികളഎ നാട്ടിലെത്തിക്കുക. കുട്ടികളെ കൊണ്ടുവരുന്നതിനായി പൊലീസ് സംഘം മുംബൈയിലെത്തി. മുംബൈയില്‍ നിന്നും റോഡ് മാർഗ്ഗം പൂനെയിലേക്ക് പുറപ്പെട്ടു.

Advertisements

അതേസമയം, കുട്ടികള്‍ക്കൊപ്പം ഉണ്ടായിരുന്ന യുവാവ് തിരികെ നാട്ടിലേക്ക് പോയി. റോഹയില്‍ നിന്നുമാണ് ഇയാള്‍ തിരികെ ട്രെയിൻ കയറിയത്. ഞങ്ങള്‍ പൂർണ്ണ സുരക്ഷിതരും സന്തോഷവതികളുമാണെന്ന് പെണ്‍കുട്ടികള്‍ പ്രതികരിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വേഗത്തില്‍ വീട്ടില്‍ എത്തണമെന്നാണ് ആഗ്രഹം. പൊലീസ് ഇടയ്ക്കിടെ സംസാരിക്കുന്നുണ്ട്. ഭക്ഷണം കഴിച്ചുവെന്നും രക്ഷിതാക്കളുമായി സംസാരിച്ചുവെന്നും പെണ്‍കുട്ടികള്‍ പറഞ്ഞു. മകളുമായി വീഡിയോകാള്‍ വഴി വിളിച്ചു സംസാരിച്ചെന്നും ഇരുവരും സുരക്ഷിതാരാണെന്നും കുട്ടികളുടെ രക്ഷിതാക്കളും പറഞ്ഞു.

Hot Topics

Related Articles