കായികമേള; രണ്ട് സ്കൂളുകള്‍ക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് പിൻവലിച്ച് മന്ത്രി

തിരുവനന്തപുരം: കായികമേളയില്‍ രണ്ട് സ്കൂളുകള്‍ക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് പിൻവലിച്ചു. കായികമേള സമാപന ചടങ്ങിലെ പ്രതിഷേധത്തെ തുടർന്ന് നാവമുകുന്ദ, മാർ ബേസിലില്‍ സ്കൂളുകള്‍ക്ക് ഏർപ്പെടുത്തിയിരുന്ന വിലക്കാണ് പിൻവലിച്ചത്.

Advertisements

പ്രതിഷേധത്തില്‍ ഖേദം പ്രകടപ്പിച്ച്‌ സ്കൂളുകള്‍ നല്‍കിയ കത്ത് അംഗീകരിച്ചുകൊണ്ടാണ് വിലക്ക് പിൻവലിച്ചതായി മന്ത്രി നിയമസഭയെ അറിയിച്ചത്. എന്നാല്‍ അധ്യാപകർക്ക് എതിരായ നടപടി തുടരുമെന്നും ആന്റണി ജോണ്‍ എം എല്‍ എ ഉന്നയിച്ച സബ്മിഷനുള്ള മറുപടിയില്‍ മന്ത്രി വ്യക്തമാക്കി.

Hot Topics

Related Articles