കോന്നി: കലഞ്ഞൂരിലെ കെ.ഐ.പി. കനാലില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കുടുത്ത അനന്തുഭവനില്‍ അനന്തു (28)വിന്റെ മൃതദേഹമാണ് ഇന്നലെ രാവിലെ 7 മണിയോടെ കലഞ്ഞുര്‍, കാരുവയല്‍ ഭാഗത്തെ കനാലില്‍ കണ്ടെത്തിയത്.
രണ്ട് ദിവസം മുന്‍പ് അനന്തുവിനെ കാണാനില്ല എന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കള്‍ കൂടല്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കം ഉണ്ടെന്നാണ് കരുതുന്നത്. മൃതദേഹം കണ്ടെത്തുമ്പോള്‍ ശരീരത്ത് വസ്ത്രങ്ങള്‍ ഉണ്ടായിരുന്നില്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പോലീസിനെ ആക്രമിച്ചത് ഉള്‍പ്പടെയുള്ള ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് അനന്തു. മൃതദേഹം കണ്ടെത്തിയ സ്ഥലത്തിന് മുകളിലായി കനാലിന്റെ പടവുകളില്‍ രക്തം വീണ് കിടക്കുന്നത് കണ്ടെത്തിയിട്ടുണ്ട്.
കൂടല്‍ പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി പോസ്റ്റ്മോര്‍ട്ടത്തിനായി മ്യതദേഹം കോട്ടയം മെഡിക്കല്‍കോളേജിലേക്ക് കൊണ്ടുപോയി.