പിന്തുണ ഇസ്രായേലിന്; സ്വന്തം ബസിന് ഇസ്രായേൽ എന്ന് പേര് നൽകി മംഗലാപുരം സ്വദേശി

മംഗളൂരു: ഭീകരതയ്‌ക്കെതിരെ ശക്തമായ നീക്കങ്ങളുമായി മുന്നോട്ട് പോകുന്ന ഇസ്രായേലിനെ പിന്തുണച്ച്‌ സ്വന്തം ബസിന് ‘ ഇസ്രായേല്‍ ‘ എന്ന് പേര് നല്‍കി മംഗലാപുരം സ്വദേശിയ്‌ക്കെതിരെ ഭീഷണികള്‍. ഇസ്രായേല്‍-പലസ്തീൻ സംഘർഷങ്ങള്‍ വർദ്ധിക്കുന്നതിനിടയിലാണ്, മംഗലാപുരം കട്ടീല്‍ സ്വദേശി ലെസ്റ്റർ തന്റെ ബസിന് ഇസ്രായേല്‍ എന്ന് പേരിട്ടത്. എന്നാല്‍ ഭീഷണികളും, സമ്മർദ്ധവും ശക്തമായതോടെ ബസിന്റെ പേര് ജറുസലേം എന്നാക്കി മാറ്റിയിരിക്കുകയാണ്.

Advertisements

മുടുബിദിരെ-കിന്നിഗോളി-കടീലു-മുല്‍ക്കി റൂട്ടില്‍ സർവീസ് നടത്തുന്നതാണ് ബസ്. അതേസമയം പ്രദേശത്തെ തീവ്ര ഇസ്ലാമിസ്റ്റുകള്‍ ഒന്നടങ്ക, ലെസ്റ്ററിനെതിരെ എത്തിയിരിക്കുകയാണ്. 12 വർഷത്തിലേറെയായി ഇസ്രായേലില്‍ താമസിക്കുകയാണ് ലെറ്റ്സർ. ഒരു ദശാബ്ദത്തിലേറെയായി താമസിക്കുന്ന രാജ്യത്തോടുള്ള വ്യക്തിപരമായ ആരാധനയുടെ പ്രതിഫലനമാണിതെന്നാണ് ലെസ്റ്ററിന്റെ കുടുംബം പറയുന്നത്. ഇസ്രായേല്‍ ട്രാവല്‍സിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ പോസ്റ്റ് ചെയ്തതോടെയാണ് ബസിനെതിരെ പ്രതിഷേധം ആരംഭിച്ചത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

താമസിയാതെ, പേരിനെ വിമർശിക്കുന്ന വിവിധ പോസ്റ്റുകള്‍ ഓണ്‍ലൈനില്‍ പ്രചരിക്കാൻ തുടങ്ങി, അധികാരികള്‍ ഇടപെടണമെന്ന ആഹ്വാനവും ബസ് ഉടമയ്‌ക്കെതിരെ എഫ്‌ഐആർ ഫയല്‍ ചെയ്യണമെന്ന ആവശ്യവുമുണ്ടായി. തർക്കം രൂക്ഷമായതോടെ, ട്രാഫിക് പോലീസ് ഇടപെട്ടു, കൂടുതല്‍ സംഘർഷം ഒഴിവാക്കാൻ ബസിന്റെ പേര് മാറ്റണമെന്ന് നിർദ്ദേശിച്ചു. “എന്റെ ബസിന് ‘ഇസ്രായേല്‍ ട്രാവല്‍സ്’ എന്ന് പേരിട്ടതില്‍ എന്താണ് തെറ്റ് എന്ന് എനിക്ക് മനസ്സിലാകുന്നില്ല. ഞാൻ 12 വർഷമായി ഇസ്രായേലിലാണ്, അവിടത്തെ സംവിധാനത്തെ ഞാൻ അഭിനന്ദിക്കുന്നു. കൂടാതെ, നമ്മുടെ പുണ്യഭൂമിയായ ജറുസലേം സ്ഥിതി ചെയ്യുന്ന രാജ്യമാണ് ഇസ്രായേല്‍. എന്നെ സംബന്ധിച്ചിടത്തോളം, ബസിന്റെ പേര് തിരഞ്ഞെടുക്കുന്നത് വ്യക്തിപരമായ ഒന്നായിരുന്നു ” ലെസ്റ്റർ പറഞ്ഞു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.