ബഹിരാകാശത്ത് വെച്ച് ചിത്രീകരിച്ച ആദ്യ സിനിമയുടെ ടീസർ റഷ്യ പുറത്തുവിട്ടു. ‘ദി ചലഞ്ച്’ എന്നാണ് ചിത്രത്തിന്റെ പേര്. 2021 ലാണ് 12 ദിവസത്തോളം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ചിലവഴിച്ച് ഈ
രംഗങ്ങൾ ചിത്രീകരിച്ചത്. ഏപ്രിൽ 12 നാണ് ‘ദി ചലഞ്ച്’ പുറത്തിറങ്ങുക.
ബഹിരാകാശ നിലയത്തിൽ വെച്ച് അബോധാവസ്ഥിലായ ഒരു കോസ്മോനട്ടിനെ ചികിത്സിയ്ക്കാൻ ഒരു കാർഡിയാക് സർജനും ഡോക്ടർമാരുടെ സംഘവും ബഹിരാകാശ നിലയത്തിലേക്ക് പോവുന്നതാണ് രംഗം. റഷ്യൻ നടി യൂരിയ പെരിസിൽഡാണ് സംഘത്തിന് നേതൃത്വം നൽകുന്ന കാർഡിയാക് സർജനായി വേഷമിട്ടത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
റഷ്യൻ ബഹിരാകാശ ഏജൻസിയായ റോസ്കോസ്മോസും റഷ്യയിലെ ചാനൽ വണ്ണും യെല്ലോ, ബ്ലാക്ക് ആന്റ് വൈറ്റ് സ്റ്റുഡിയോയും സംയുക്തമായാണ് ഈ രംഗം ചിത്രീകരിച്ചത്. ചിത്രത്തിൽ 35-40 മിനിറ്റ് ദൈർഘ്യമുള്ള രംഗം ചിത്രീകരിച്ചത് ബഹിരാകാശ നിലയത്തിൽ വെച്ചാണ്.
റഷ്യൻ ബഹിരാകാശ സഞ്ചാരികളായ ആന്റൺ ഷ്കാപ്ലെറോവ്, നോവിസ്കി, യോറ്റർ ദുബ്രോവ് എന്നിവരും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.
2020 നവംബറിലാണ് റോസ്കോസ്മോസ് ഈ സിനിമാ ചിത്രീകരണ പദ്ധതി പ്രഖ്യാപിച്ചത്. നടിയായ യൂലിയ പെരിസിൽഡും ചിത്രത്തിന്റെ സംവിധായകനും നിർമാതാവുമായ ക്ലിം ഷിപ്പെൻകോയും റഷ്യൻ കോസ്മോനട്ട് അആന്റൺ ഷ്കപ്ലെറോവിനൊപ്പം 2021 ഒക്ടോബറിൽ നിലയത്തിലേക്ക് പോവുകയും അവിടെ 12 ദിവസത്തോളം ചിലവഴിക്കുകയും ചെയ്തു.