കൊച്ചി: സുഗന്ധവ്യഞ്ജനങ്ങളും ഗോതമ്പും തത്സമയം പൊടിച്ചു നല്കുന്ന പുതിയ തലമുറ മില്ലായ ദ മില്ലറിന്റെ പുതിയ ഔട്ട്ലെറ്റ് എളമക്കരയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. വെളിച്ചെണ്ണ ഉള്‍പ്പെടെ വിവിധ തരം എണ്ണകളും ഇവിടെ ആട്ടി കൊടുക്കപ്പെടും. മേയര്‍ എം. അനില്‍കുമാര്‍ ഔട്ട്ലെറ്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ഔട്ട്ലെറ്റ് ഉടമ സുബ്രമണ്യന്‍, ഭീമാ ജ്വല്ലേഴ്സ് ഉടമ ബിന്ദു മാധവ്, സരോജം ബിന്ദു മാധവ്, ബിസ്മി ഹോം അപ്ലൈയന്‍സ് ഉടമ യൂസഫ് തുടങ്ങിയവര്‍ പങ്കെടുത്തു.
Advertisements