മുംബൈ: കൊൽക്കത്തയ്ക്കു മേൽ വാർണ്ണറുടെയും പൃഥ്വിയുടെയും ആറാട്ട്..! പന്തിന്റെ മികവും, അക്സറിന്റെയും ഷാർദൂൽ താക്കൂറിന്റെയും അഴിഞ്ഞാട്ടവും കൂടിയായായതോടെ ഡൽഹിയ്ക്ക് ഉജ്വല വിജയം. പടുകൂറ്റർ ടോട്ടലിനെ തേടിയിറങ്ങിയ കൊൽക്കത്തയുടെ കൈക്കരുത്തന്മാരെ ഡൽഹി ബൗളർമാർ ചേർന്ന് തളച്ചിടുകയും ചെയ്തു.
സ്കോർ
ഡൽഹി – 215 -5
കൊൽക്കത്ത – 171
ആദ്യം ബാറ്റ് ചെയ്ത ഡൽഹിയ്ക്കു വേണ്ടി പൃഥ്വി ഷായും (51), ഡേവിഡ് വാർണറും (61) ചേർന്ന് മികച്ച തുടക്കമാണ് നൽകിയത്. ആദ്യ വിക്കറ്റിൽ ഇരുവരും ചേർന്ന് 93 റണ്ണാണ് അടിച്ചു കൂട്ടിയത്. മികച്ച ഫോമിൽ രണ്ടു സിക്സും ഏഴു ഫോറും സഹിതം അടിച്ചു തകർത്ത് കളിച്ച പൃഥ്വി ഷായെ വരുൺ ചക്രവർത്തി ബോൾഡ് ചെയ്യുകയായിരുന്നു. ഷാ പോയിട്ടും വാർണറും, പന്തും (14 പന്തിൽ 27) ചേർന്ന് ടീം സ്കോർ അതിവേഗം മുന്നോട്ട് കൊണ്ടു പോയി. ഇതിനിടെ പന്തിനെ ഉമേഷ് യാദവ് പിടിച്ച് പുറത്തായി. പിന്നീട്, വാർണറും, ലളിത് യാദവും, പവും അതിവേഗം പുറത്തായി. എന്നാൽ, അക്സർ പട്ടേലും (14 പന്തിൽ 22), ഷാർദൂൽ താക്കൂറും (11 പന്തിൽ 29) ചേർന്ന് ടീം സ്കോർ ഇരുനൂറ് കടത്തി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മറുപടി ബാറ്റിംങിന് ഇറങ്ങിയ കൊൽക്കത്തയെ നിലംതൊടുവിയ്ക്കാൻ ഡൽഹി ബൗളർമാർ തയ്യാറായില്ല. 171 റണ്ണെടുക്കുമ്പോഴേയ്ക്കും പോയിന്റ് നിലയിൽ ഒന്നാം സ്ഥാനത്തുള്ള കൊൽക്കത്തയുടെ മൊത്തം ബാറ്റ്സ്മാൻമാരെയും ഡൽഹി പുറത്താക്കി. ആദ്യം തന്നെ രഹാനെയെ പുറത്താക്കി ഖലീൽ അഹമ്മദ് വൻ അടികൊടുത്തു. 38 റണ്ണെടുക്കുമ്പോഴേയ്ക്കും രണ്ടു ബാറ്റ്സ്മാൻമാരെ പുറത്താക്കിയ കൊൽക്കത്തയെ ശ്രേയസ് അയ്യരും നീതീഷ് റാണയും ചേർന്നാണ് നൂറ് കടത്തിയത്. പിന്നീട്, മികച്ച രീതിയിൽ ബാറ്റിംങ് തുടർന്നെങ്കിലും കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴ്ത്തി ഡൽഹി ബൗളർമാർ പിടിമുറുക്കി. അപകടകാരികളായ റസലിനെയും കമ്മിൻസിനെയും വീഴ്ത്തിയ ഡൽഹി, 19.4 ഓവറിൽ കളി തീർത്തു. നാലു വിക്കറ്റ് വീഴ്ത്തിയ കുൽദീപ് യാദവും, മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഖലീൽ അഹമ്മദും, ഷാർദൂൽ താക്കൂർ രണ്ടും, ലളിത് യാദവ് ഒരു വിക്കറ്റും വീഴ്ത്തി.